Kottayam Local

ഗുണ്ടുമല എസ്റ്റേറ്റ് ആയയുടെ മരണം; ഭര്‍ത്താവും മകനും അറസ്റ്റില്‍

ചെറുതോണി: മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റ് ബേബി കെയറിലെ ആയ രാജഗുരുവിന്റെ കൊലപാതകത്തില്‍ ഭര്‍ത്താവും ഇളയ മകനും അറസ്റ്റില്‍. ഗുണ്ടുമല എസ്‌റ്റേറ്റ് ലയത്തില്‍ മണികുമാറും (48), ഇളയ മകന്‍ പതിനെട്ടു വയസുള്ള രാജ്കുമാറുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 14  ഉച്ചക്ക് ഒരു മണിയോടെയാണ് കൊലപാതകം നടന്നത്.
ബേബി കെയറില്‍ ആയിരുന്ന മാതാവ് രാജഗുരുവിനെ വാക്കത്തിയുമായി എത്തിയ മകന്‍ രാജ്കുമാര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നെന്ന് ഇടുക്കി ജില്ലാ പോലിസ് ചീഫ് കെ ബി വേണുഗോപാല്‍ പറഞ്ഞു.
കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്ന ശീലം പതിവാക്കിയ രാജ് കുമാര്‍ ദുര്‍നടത്തക്കാരനും ആയിരുന്നു. ഈ നടപടികള്‍ എതിര്‍ത്തതാണ്  മാതാവിനെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് രാജ്കുമാര്‍ പോലിസിനോട് പറഞ്ഞു.
മോഷ്ടിച്ച സ്വര്‍ണവും കൊലയ്ക്കുപയോഗിച്ച ആയുധവും ഒളിപ്പിക്കുകയും ചെയ്യുകയും മകനെ  രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെന്നാണ് മണികുമാറിനെതിരെയുള്ള കുറ്റം. മൂന്നാര്‍ ഡിവൈഎസ് പി എസ് അഭിലാഷ്. എസ്‌ഐ സാം ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇടക്ക് ഇവരെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്താറുണ്ടായിരുന്നെന്നും കടന്നു കളയാതെ രഹസ്യ നിരീക്ഷണം മാസങ്ങളായി തുടരുകയായിരുന്നെന്നും എസ്പി കെ ബി. വേണുഗോപാല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it