Flash News

ഗുണ്ടാ ബന്ധമുള്ള പോലിസുകാര്‍ക്ക് എതിരേ നടപടിക്കു നിര്‍ദേശം



തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിച്ച് കൈമാറാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് പോലിസിന്റെ ഭാഗത്തു നിന്നു ശക്തമായ നടപടിയുണ്ടാവണം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വിവിധ സംഭവങ്ങളില്‍ പോലിസ് വേണ്ടരീതിയില്‍ ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്. ഗുണ്ടാ ആക്രമണമുണ്ടായാല്‍ ഉടന്‍ തന്നെ പോലിസിന്റെ അടിയന്തര ഇടപെടലുണ്ടാവണം. ആക്രമണ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രശ്‌നക്കാരെ മുന്‍കരുതലെന്ന നിലയില്‍ കരുതല്‍ തടങ്കലിലാക്കണം. ഇതിനു കാലതാമസം വരുത്തരുതെന്നും ഡിജിപി നിര്‍ദേശം നല്‍കി. പ്രാദേശികതലത്തില്‍ പോലിസ്-ഗുണ്ട അവിഹിത കൂട്ടുകെട്ടുകളെ സംബന്ധിച്ചു നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിനു ഡിജിപി നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it