Kollam Local

ഗുണ്ടാ ആക്ടിലെ പ്രതി പിടിയില്‍

കുണ്ടറ: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രമിനില്‍ കേസുകളിലെ പ്രതിയും പടപ്പക്കര, കുമ്പളം എന്നീ സ്ഥലങ്ങളിലെ സ്ഥിരം ക്രിമിനലുമായിരുന്ന കുമ്പളം കൊല്ലേടഴികത്ത് ജിതിന്‍ പ്രസാദി(30)നെ കുണ്ടറ പോലിസ് അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനല്‍ കേസുകളിലും പോലിസുകാരനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലും പ്രതിയായിരുന്നു. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കുമ്പളത്ത് വച്ച് ബൈക്ക് യാത്രികനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
കുണ്ടറ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ കുണ്ടറ എസ്‌ഐ എന്‍ സുനീഷ്, എഎസ്‌ഐ ഷാജഹാന്‍, അഡി. എസ്‌ഐ ജേക്കബ്, പോലിസുകാരായ മോഹനന്‍, മധു, രാജീവന്‍, ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Next Story

RELATED STORIES

Share it