Second edit

ഗുണവും ദോഷവും

എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മനുഷ്യര്‍ വ്യാപാരത്തിലൂടെ ആഗോളതലത്തില്‍ തന്നെ ബന്ധങ്ങള്‍ സ്ഥാപിക്കുകയും ചരക്കുകള്‍ക്കു പുറമേ ആശയങ്ങളും സംസ്‌കാരങ്ങളും കൈമാറുകയും ചെയ്തിരുന്നു. യൂറോപ്പില്‍നിന്നു മധേഷ്യയിലൂടെ ചൈനയിലേക്കുള്ള പട്ടുപാത പല സംസ്‌കാരങ്ങളും ഇടകലരുന്നതിനു കാരണമായിട്ടുണ്ട്. ആ പാത വീണ്ടും തുറക്കാനുള്ള ശ്രമത്തിലാണ് ചൈനയും വഴിയിലുള്ള രാജ്യങ്ങളും. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചു പഠിക്കുന്ന പ്രഗല്ഭ സാമൂഹികശാസ്ത്രജ്ഞനായ പരാഗ് ഖന്ന രേഖപ്പെടുത്തുന്നത്, ലോകരാഷ്ട്രങ്ങള്‍ ഉള്‍വലിയുന്നു എന്ന പ്രതീതിയുളവാക്കുമ്പോള്‍ പോലും പരസ്പരം വിട്ടുപിരിയാന്‍ പറ്റാത്തവിധം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നാണ്.
യൂറോപ്പിലും അമേരിക്കയിലും ശക്തിപ്പെടുന്ന വലതുപക്ഷ ദേശീയത അങ്ങനെയൊരു ധാരണയ്ക്ക് കാരണമാവുന്നുണ്ട്. ഖന്നയുടെ അഭിപ്രായത്തില്‍ കഴിഞ്ഞ 4,000 വര്‍ഷം നിര്‍മിച്ചതിനേക്കാള്‍ അധികം റോഡുകള്‍ വരുന്ന 40 വര്‍ഷംകൊണ്ട് നിലവില്‍ വരും. ഒരു വിമാനവാഹിനിയുടെ ഇരട്ടി നീളമുള്ള ചരക്കുകപ്പലുകളാണ് മഹാസമുദ്രങ്ങളില്‍ സഞ്ചരിക്കുന്നത്. അമേരിക്കയുടെ കയറ്റുമതിയില്‍ 40 ശതമാനം ഇറക്കുമതി ചെയ്തതാണ്. അത്തരമൊരു ലോകത്തില്‍ വളര്‍ച്ചയുടെ പ്രതീകമായി ദുബയ് നഗരത്തെയാണ് ഖന്ന ഉയര്‍ത്തിക്കാട്ടുന്നത്. ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള പ്രവാസികള്‍ അവിടെ ജോലിചെയ്യുന്നു. എന്നാല്‍, അതിരുകളില്ലാതെ സഞ്ചരിക്കാനും താമസിക്കാനും കച്ചവടം നടത്താനും കഴിയുന്നവര്‍ നന്നെ ചെറിയൊരു ന്യൂനപക്ഷമാണെന്നുള്ള കാര്യം ഖന്നയെപ്പോലുള്ളവര്‍ മൂടിവയ്ക്കുന്നു.
Next Story

RELATED STORIES

Share it