kannur local

ഗുണഭോക്തൃ വിഹിതം അടച്ചിട്ട് മൂന്നുവര്‍ഷം; ജലനിധി കുടിവെള്ളം ലഭിക്കാതെ കുടുംബങ്ങള്‍

ഇരിക്കൂര്‍: ഇരിക്കൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ സ്വപ്‌ന പദ്ധതി എന്നു വിശേഷിപ്പിച്ച ജലനിധി പദ്ധതയില്‍ ഗുണഭോക്തൃ വിഹിതം അടച്ചിട്ടും പല കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭിച്ചില്ല. 3350രൂപയാണ് ഗുണഭോക്തൃ വിഹിതം. 2015 സപ്തംബര്‍ മൂന്നിന് ജലനിധിപദ്ധതി മന്ത്രി പി ജെ ജോസഫ് കമ്മീഷന്‍ ചെയ്‌തെങ്കിലും പല കുടുംബവും ഇപ്പോഴും വെള്ളം തലച്ചുമടായി കൊണ്ടുവരികയാണ്.
ഗുണഭോക്തൃവിഹിതം അടച്ച ചില കുടുംബങ്ങള്‍ക്ക് പൈപ് കണക്ഷന്‍ നല്‍കുകയും മീറ്റര്‍സ്ഥാപിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വെള്ളം വിതരണം ചെയ്തില്ല. ചില കുടുംബത്തിനാവട്ടെ, കുടിക്കാത്ത വെള്ളത്തിന് ബില്ലും നല്‍കിയിട്ടുണ്ട്.—നിലവില്‍ കിണറും വെള്ളവുമില്ലാതെ കോളോട്ടെ മാങ്ങാടന്‍ റുഖിയയും കുടുംബവും കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ്. അയല്‍ പ്രദേശങ്ങളിലെ കിണറുകളില്‍ നിന്ന് വെള്ളംകോരി വീട്ടില്‍ ശേഖരിക്കുകയാണ് റുഖിയ. അഞ്ചംഗം കുടുംബത്തിനാവശ്യമായ വെള്ളം ഓരോ ദിവസവും തല ചുമടായി കൊണ്ടു വരേണ്ട ഗതികേടാണ് ഇവര്‍ക്ക്.
സ്വന്തമായി കിണറോ കുഴല്‍ കിണറോ കുഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബം ഏറെ ദുരിതത്തിലാണ്. ഇരിക്കൂര്‍ ഗവ.——താലൂക്ക് ആശുപത്രിക്ക് സമീപത്തെ കായക്കൂല്‍ മൊയ്തുവും കുടിവെള്ള ഗുണഭോക്തൃ സമിതിയില്‍ അംഗമാവുകയും കൃത്യമായി വിഹിതം അടയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പൈപ്പ് ലൈനും മീറ്ററും കിട്ടിയതല്ലാതെ കുടിവെള്ളം വിതരണം ചെയ്തില്ല. ഇരിക്കൂര്‍ പഞ്ചായത്തിലെ കോളോട് കുളിര്‍മ ഗുണഭോക്തൃ സമിതിയിലെ അംഗങ്ങളാണ് ഇവരും. ജലനിധി പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് അഞ്ചരമാസം കഴിഞ്ഞിട്ടും ഇവരുടെ വെള്ളത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ടാപ് പിടിപ്പിക്കാത്ത മൊയ്തുവിന്റെ മീറ്ററില്‍ 10000 ലിറ്റര്‍ റീഡിങ് കാണിക്കുകയും 90രൂപയുടെ ബില്ലും ജലനിധി അധികൃതര്‍ നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it