Flash News

ഗുണനിലവാരമില്ല : നേപ്പാളില്‍ പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് നിരോധനം

ഗുണനിലവാരമില്ല : നേപ്പാളില്‍ പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് നിരോധനം
X


കാഠ്മണ്ഡു: ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. ദിവ്യഗസര്‍ ചൂര്‍ണ, ബഹുചി ചൂര്‍ണ, അംല ചൂര്‍ണ, ത്രിഫല ചൂര്‍ണ, അദിവ്യ ചൂര്‍ണ, അശ്വഗന്ധ എന്നീ ആറ് ഉല്‍പന്നങ്ങള്‍ക്കാണു നിരോധനം. രാജ്യത്തെ വിവിധ വില്‍പനശാലകളില്‍നിന്നുള്ള സാംപിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആറ് ഉല്‍പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയാണെന്നു കണ്ടെത്തിയതെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഈ മരുന്നുകള്‍ നേപ്പാളിലെ മെഡിക്കല്‍ നിയമങ്ങള്‍ ലംഘിച്ചതായും കണ്ടെത്തി. ഉത്തരാഖണ്ഡിലെ ദിവ്യ ഫാര്‍മസിയില്‍ ഉല്‍പാദിപ്പിച്ചതാണിവ. ഈ ഉല്പന്നങ്ങള്‍ ഇനി വില്‍ക്കാന്‍ പാടില്ലെന്നും ചികില്‍സകര്‍ രോഗികള്‍ക്ക് ഇവ ശുപാര്‍ശ ചെയ്യരുതെന്നും നിരോധന ഉത്തരവില്‍ വ്യക്തമാക്കുന്നു. മരുന്നുകള്‍ വിപണികളില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പതഞ്ജലിക്ക് നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.  പതഞ്ജലി ഉല്‍പന്നങ്ങള്‍ വില്‍ക്കരുതെന്ന് കച്ചവടക്കാരോടും സര്‍ക്കാര്‍ നിര്‍ദേശിച്ചു.ബംഗളൂരുവില്‍ നിര്‍മിക്കുന്ന ബക്ടോക്ലേവ് എന്ന മരുന്നും പരിശോധനയില്‍ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന്് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it