thrissur local

ഗുണനിലവാരമില്ലാത്തപാല്‍ ജില്ലയിലെത്തുന്നു

തൃശൂര്‍: ഗുണനിലവാരമില്ലാത്ത ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ ജില്ലയിലേക്ക എത്തുന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനികളുടെ പാക്കറ്റ് പാലുകളാണ് യാതൊരു പരിശോധനയുമില്ലാതെ ദിനംപ്രതി ജില്ലയിലെത്തുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചത് തൃശൂര്‍ ജില്ലയിലേക്കുള്ള പാല്‍.
മീനാക്ഷിപുരം ചെക്‌പോസ്റ്റിലെ പരിശോധനയില്‍ കണ്ടെത്തിയത് മതിയായ നിലവാരം പുലര്‍ത്താത്ത നൂറുകണക്കിന് ലിറ്റര്‍ പാല്‍ പാക്കറ്റുകളാണ്. മുണ്ടൂര്‍, പേരാമംഗലം മേഖലയില്‍ വിതരണത്തിനായി കൊണ്ടുവന്ന കൃഷ്ണ എന്ന ബ്രാന്റിലുള്ള പാലാണ് മടക്കി അയച്ചത്. എന്നാല്‍ പരിശോധന പേരിന് മാത്രമാണെന്ന് ആരോപണമുണ്ട്.
അനധികൃതമായും കൈക്കൂലി കൊടുത്തും അതിര്‍ത്തി കടന്ന് ആയിരക്കണക്കിന് ലിറ്റര്‍ പാല്‍ എത്തുന്നുണ്ട്. ഗുണനിലവാരമില്ലാത്ത പാല്‍ വിപണിയിലെത്തുന്നതായി ക്ഷീരവികസന വകുപ്പും സമ്മതിച്ചു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ദിവസവും പതിനായിരക്കണക്കിന് ലിറ്റര്‍ പാലാണ് ദിവസവും സംസ്ഥാനത്തെത്തുന്നത്.
പ്രധാന ചെക്ക് പോസ്റ്റുകളില്‍ പാലിന്റെ സാമ്പിള്‍ പരിശോധിക്കുന്നുണ്ടെങ്കിലും പരിശോധന നടത്താതെയും പാല്‍ വിപണിയിലെത്തുന്നുണ്ട്. ജില്ലയില്‍ മാത്രം മുപ്പതില്‍പരം ബ്രാന്‍ഡുകളിലുള്ള പാല്‍ വിപണിയിലുണ്ട്. കൃത്രിമം കണ്ടെത്തിയ ഏതെങ്കിലും ബ്രാന്‍ഡ് പരിശോധിച്ചാല്‍ തന്നെ അടുത്ത ദിവസം മറ്റൊരു പേരില്‍ ഇതേ പാല്‍ വീണ്ടും വിപണിയിലെത്തും.
ഫോര്‍മാലിനും, സോഡിയം കാര്‍ബണേറ്റും വരെ പാല്‍ കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്നതായി നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്. പാല്‍ പരിശോധനയ്ക്ക് ജില്ലാ അടിസ്ഥാനത്തി ല്‍ തന്നെ കൂടുതല്‍ യൂനിറ്റുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
Next Story

RELATED STORIES

Share it