ഗുഡ്ഗാവ് ഇനി ഗുരുഗ്രാം

ചണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവ് ഇനിമുതല്‍ ഗുരുഗ്രാം എന്ന പേരിലറിയപ്പെടും. മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റേതാണ് പുതിയ തീരുമാനം. വിവിധ കോണുകളില്‍ നിന്നുള്ള ശക്തമായ ആവശ്യപ്രകാരമാണു പേരു മാറ്റുന്നതെന്നു സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു.
ഹരിയാന ഭഗവത്ഗീതയുടെ ചരിത്രമുറങ്ങുന്ന നാടാണ്. ഗുഡ്ഗാവ് അറിവിന്റെ നഗരവുമാണ്. ഗുരു ദ്രോണാചാര്യരുടെ നഗരംകൂടിയാണ് ഗുഡ്ഗാവ്. ഇതിനാലാണു പേരു മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേവാത്ത് ജില്ലയുടെ പേര് നൂഹ് എന്നും പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. മേവാത്ത് വെറുമൊരു നഗരമല്ലെന്നും ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും പ്രത്യേകതയുള്ളതാണെന്നും ഇതിനാലാണു പേര് മാറ്റുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it