Second edit

ഗുട്ടന്‍ബര്‍ഗ് യുഗം

അച്ചടിച്ച അക്ഷരങ്ങള്‍ വായിക്കുക എന്ന സമ്പ്രദായത്തിന് അറുതിവന്നുകൊണ്ടിരിക്കുകയാണ് ലോകത്ത്. ഇത് ഇ-റീഡിങിന്റെ കാലമാണ്; പുസ്തകം തൊടാതെത്തന്നെ വായന നടത്താം. അഞ്ചു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആധുനിക അച്ചടിസമ്പ്രദായം ഇനി എത്ര കാലം അവശേഷിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം. അഞ്ചാം നൂറ്റാണ്ടിലാണുപോലും ചൈനക്കാരും ജപ്പാന്‍കാരും അച്ചടിയുടെ പ്രാകൃത രൂപങ്ങള്‍ തുടങ്ങിവച്ചത്. മരക്കട്ടകളില്‍ ചിത്രങ്ങളും അക്ഷരങ്ങളും കൈ കൊണ്ട് കൊത്തിവച്ച് മരത്തൊലികളിലും തുണികളിലും പില്‍ക്കാലത്തു കടലാസിലുമെല്ലാം ആലേഖനം ചെയ്തുകൊണ്ടായിരുന്നു തുടക്കം.

മെറ്റല്‍ ടൈപ്പുകള്‍ ഉപയോഗിച്ചുള്ള അച്ചടി വികസിപ്പിച്ചെടുത്തത് ജര്‍മനിയിലെ ജോഹാന്‍ ഗുട്ടന്‍ബര്‍ഗാണ്. 1453നും 1456നുമിടയ്ക്ക് ഗുട്ടന്‍ബര്‍ഗ് തന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുകയും അച്ചടിച്ച ആദ്യത്തെ പുസ്തകമായ ഗുട്ടന്‍ബര്‍ഗ് ബൈബിള്‍ പുറത്തിറക്കുകയും ചെയ്തു. ലോക സംസ്‌കാരത്തിനു ഗുട്ടന്‍ബര്‍ഗിന്റെ കണ്ടുപിടിത്തം നല്‍കിയ സംഭാവനകള്‍ അതിമഹത്തരമാണ്. വരിവരിയായി ചിന്തിക്കാന്‍ പഠിപ്പിച്ച് നമ്മുടെ ചിന്താരീതിയെ യുക്തിഭദ്രമാക്കിയത് ഗുട്ടന്‍ബര്‍ഗാണെന്നു പറയാറുണ്ട്. ഏതായാലും, ഇലക്ട്രോണിക് മാധ്യമങ്ങളുടെ വരവോടെ ഗുട്ടന്‍ബര്‍ഗ് യുഗം അവസാനിക്കുമെന്നാണ് പല സാമൂഹിക നിരീക്ഷകരും കരുതുന്നത്. പക്ഷേ, അതെപ്പോള്‍? അങ്ങനെയൊന്നു സംഭവിക്കുകയില്ലെന്നു കരുതുന്നവരും ചിന്തകര്‍ക്കിടയില്‍ ധാരാളം.
Next Story

RELATED STORIES

Share it