Flash News

ഗുജറാത്ത്: 182 അംഗ നിയമസഭയിലേക്ക് നാലു മുസ്‌ലിം എംഎല്‍എമാര്‍ മാത്രം

ഗുജറാത്ത്: 182 അംഗ നിയമസഭയിലേക്ക് നാലു മുസ്‌ലിം എംഎല്‍എമാര്‍ മാത്രം
X
അഹമദാബാദ്: ഈ വര്‍ഷത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ 182 അംഗ നിയമസഭയിലേക്ക് നാല് മുസ്‌ലിം എംഎല്‍എ മാര്‍ മാത്രം. ദാരിയാര്‍ മണ്ഡലത്തില്‍ നി്ന്നും ശൈഖ് ഗ്യാസുദ്ദീന്‍ ഹബീബുദ്ദീന്‍, രാജ്‌കോട്ടിലെ വാങ്കനാര്‍ മണ്ഡലത്തില്‍ നിന്നും പിര്‍സദ മുഹമ്മദ് ജാവേദ് അബ്ദുല്‍ മുത്തലിബ്, ദാസദ മണ്ഡലത്തില്‍ നിന്നുള്ള നൗഷാദ്, ജമാല്‍ പൂര്‍-ഖാഡിയ നിയോജക മണ്ഡലം സീറ്റില്‍ ഇമ്രാന്‍ യൂസഫ്ഭായി എന്നിവരാണ് ജയിച്ചത്.



2011 ലെ കണക്കുപ്രകാരം ഗുജറാത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം മുസ്ലീം ജനതയാണ്. ആകെ ജനസംഖ്യയില്‍ 9.65 ശതമാനം. എന്നാല്‍ രണ്ട് എം എല്‍എ മാര്‍ മാത്രമാണ് 2011 ലെ നിയമസഭാ ഇലക്ഷനില്‍ തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ കണക്കുകളനുസരിച്ച് ഗുജറാത്ത് നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം കുത്തനേ കുറഞ്ഞിരിക്കുകയാണ്. ആകെ ജനസംഖ്യയില്‍ 10 ശതമാനം മുസ്‌ലിംകളായിരിക്കെ 182 അംഗ നിയമസഭയില്‍ വെറും നാല് എംഎല്‍എമാര്‍ മാത്രമാണുള്ളത്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് ആറ് സീറ്റുകളാണ് നല്‍കിയത് അതില്‍ നാല് പേര്‍ ജയം കണ്ടു.

1998 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി യില്‍ ഒരു മുസ്‌ലീം സ്ഥാനാര്‍ത്ഥി മാത്രമാണ് മല്‍സരിച്ചത്. 2001, 2007, 2011 തിരഞ്ഞെടുപ്പുകളില്‍ ബിജെപി മുസ്‌ലിംകള്‍ക്ക് ടിക്കറ്റ് നല്‍കിയില്ല.
Next Story

RELATED STORIES

Share it