Flash News

ഗുജറാത്ത് വംശഹത്യ : ഹൈക്കോടതി വിധി പുനരന്വേഷണത്തിന്റെ വഴി തുറക്കുന്നു



ന്യൂഡല്‍ഹി: മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണത്തിനപ്പുറം, മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ ജഫ്‌രി സമര്‍പ്പിച്ച ഹരജിയില്‍ ഗുജറാത്ത് ഹൈക്കോടതി നല്‍കിയ വിധി വംശഹത്യ സംബന്ധിച്ച പുനരന്വേഷണത്തിന്റെ വഴിതുറക്കാന്‍ സാധ്യതയേറെ. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിക്കും സഹപ്രവര്‍ത്തകര്‍ക്കുമുള്ള പങ്കിനെക്കുറിച്ചു പുനരന്വേഷണത്തിനായി ഹരജിക്കാരി സാകിയ ജഫ്‌രിക്ക് കോടതിയെ സമീപിക്കാമെന്നാണു ഗുജറാത്ത് ഹൈക്കോടതി വിധിയിലെ നിര്‍ണായക ഭാഗം. ഇതോടെ വംശഹത്യ സംബന്ധിച്ചു നടക്കുന്ന പുനരന്വേഷണം നടക്കാനുള്ള സാധ്യത കൂടിയെന്നും അതിനാല്‍ തന്നെ വിധി നിര്‍ണായകമാണെന്നും കേസില്‍ കക്ഷിചേര്‍ന്ന പ്രശസ്ത മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ് പറഞ്ഞു. പ്രശ്‌നത്തില്‍ ഒരു പുനരന്വേഷണം സാധ്യമല്ലെന്നുള്ള കീഴ്‌ക്കോടതി വിധിക്കെതിരായിട്ടായിരുന്നു ഹിന്ദുത്വര്‍ ജീവനോടെ ചുട്ടുകരിച്ച ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ ഹൈക്കോടതിയെ സമീപിച്ചത്. മുമ്പു തന്നെ വംശഹത്യ സംബന്ധിച്ച് മുന്‍ സിബിഐ മേധാവി ആര്‍ കെ രാഘവന്‍ തയ്യാറാക്കിയ അന്തിമ റിപോര്‍ട്ടില്‍ ഒരുപാട് വൈകല്യങ്ങളുണ്ടെന്നു നിയമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.മോദിയെയും മറ്റു ബിജെപി നേതാക്കളെയും ഉത്തരവാദിത്തത്തില്‍ നിന്നൊഴിവാക്കാന്‍ രാഘവന്‍ കസര്‍ത്ത് കാണിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. മോദിയെ ചോദ്യംചെയ്യാതെയായിരുന്നു എസ്‌ഐടി റിപോര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഗോധ്രയില്‍ വച്ച് സബര്‍മതി എക്‌സ്പ്രസിന്റെ ബോഗികള്‍ക്ക് തീവച്ചത് മുസ്‌ലിംകളാണെന്നാരോപിക്കുന്ന  വിവാദ പ്രസംഗം രാഘവന്‍ തന്റെ റിപോര്‍ട്ടില്‍ നിന്നൊഴിവാക്കുകയായിരുന്നു. വംശഹത്യ സംബന്ധിച്ച ഏതു പുനരന്വേഷണവും ബിജെപിയിലെ മോദി ശത്രുക്കള്‍ ആയുധമാക്കുമെന്നു തീര്‍ച്ചയാണ്.
Next Story

RELATED STORIES

Share it