ഗുജറാത്ത് വംശഹത്യ: മുസ്‌ലിംലീഗ് നിര്‍മിച്ചുനല്‍കിയ വീടുകള്‍ക്ക് രേഖകളില്ല; രേഖകള്‍ ആവശ്യപ്പെട്ട് കുടുംബങ്ങള്‍ കേരളത്തില്‍

ഗുജറാത്ത് വംശഹത്യ: മുസ്‌ലിംലീഗ് നിര്‍മിച്ചുനല്‍കിയ വീടുകള്‍ക്ക് രേഖകളില്ല; രേഖകള്‍ ആവശ്യപ്പെട്ട്  കുടുംബങ്ങള്‍ കേരളത്തില്‍
X
B_Id_304008_2002_Gujarat_riots

കോഴിക്കോട്: ഗുജറാത്ത് വംശഹത്യ കലാപത്തെ തുടര്‍ന്ന് പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് നിര്‍മിച്ചുനല്‍കിയ വീടുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് കുടുംബങ്ങള്‍ കേരളത്തിലെത്തി. കലാപത്തെ തുടര്‍ന്ന് നരോദപാട്യയില്‍ നിന്ന് അഹ്മദാബാദിലെ ദാനിലിംഡക്കടുത്തുള്ള സിറ്റിസണ്‍ നഗറില്‍ പുനരധിവസിപ്പിക്കപ്പെട്ട 40 കുടുംബങ്ങളുടെ പ്രതിനിധികളായി 20 പേരാണു സംസ്ഥാനത്തെത്തിയത്.
അഹ്മദാബാദ് നഗരത്തിലെ മാലിന്യം തള്ളുന്ന ഗ്യാസ്പൂര്‍ പിരാനയുടെ ഒത്ത നടുവിലാണ് ഇവരുടെ കോളനി. മുസ്‌ലിംലീഗാണ് ഇവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കിയത്.

16-1450272976-citizen-nagar1
കഴിഞ്ഞ 50 വര്‍ഷമായി പ്രതിദിനം 3200 ടണ്‍ മാലിന്യമാണ് ഇവിടെ തള്ളുന്നത്. 2004ലാണ് ഈ കുടുംബങ്ങള്‍ക്ക് ഇവിടെ വീടു വച്ചുനല്‍കിയത്. 12 വര്‍ഷമായി ഈ മാലിന്യ ക്കൂമ്പാരത്തിനു നടുവിലാണ് ഇവരുടെ വാസം. ഇതേത്തുടര്‍ന്ന് പലരും രോഗബാധിതരായി.
കുടിവെള്ളത്തില്‍ മീഥെയിലിന്റെ അംശമുള്ളതിനാല്‍ വൃക്കരോഗം മൂലം പലരും മരണമടഞ്ഞു. മരിച്ചവരില്‍ ചിലര്‍ വംശഹത്യയുടെ ദൃക്‌സാക്ഷികളുമാണ്. കലാപത്തിന്റെ കേസുകളിലെ പ്ര ധാന സാക്ഷികളായ 16 പേര്‍ ഇപ്പോഴും ഇവിടെയുണ്ട്. പത്തും പതിനഞ്ചും അംഗങ്ങള്‍ ഞെരുങ്ങിക്കഴിയുന്ന 200 ചതുരശ്ര അടിയില്‍ താഴെ വലുപ്പമുള്ള കൊച്ചു കൂരകള്‍ നിര്‍മിക്കാന്‍ ലീഗ് ഏല്‍പ്പിച്ചത് അഹ്മദാബാദിലെ അന്നത്തെ മുനിസിപ്പല്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ നവാബ് ഷെ രീഫ് ഖാനെയായിരുന്നു. 12 വര്‍ഷമായി ഇവിടെ താമസിച്ചുവരുകയാണെങ്കിലും ഒരു രേഖയും ഇവര്‍ക്കു ലഭിച്ചിട്ടില്ല. ഇതുകാരണം വീടുകള്‍ പുതുക്കിനിര്‍മി ക്കാനോ കൂട്ടിച്ചേര്‍ക്കാനോ സാധിച്ചിട്ടില്ല. ഇവരുടെ കോളനിക്കടുത്തുള്ള ദോരാജി യത്തീംഖാ ന കോളനി, ചീപ്പ മേമന്‍ കോളനി എന്നിവയിലെ താമസക്കാര്‍ക്ക് അതിന്റെ രേഖകള്‍ നല്‍കി. എന്നിട്ടും തങ്ങളുടെ വീടുകളുമായി ബന്ധപ്പെട്ട ഒരു രേഖയും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് താമസക്കാര്‍ പറയുന്നു.
വൈദ്യുതി ബില്ലും മറ്റും അടയ്ക്കുന്നതു തങ്ങളാണ്. ബില്ലുവരുന്നത് റിലീഫ് കമ്മിറ്റിയുടെ പേരില്‍. വീടിന്റെ രേഖകള്‍ നവാബ് ബില്‍ഡേഴ്‌സിന്റെ കൈകളിലാണ്. മുസ്‌ലിംലീഗ് അഖിലേന്ത്യാ നേതാവും എംപിയുമായിരുന്ന ഇ അഹമ്മദിനെ നിരവധി തവണ നവാബ് ബില്‍ഡേഴ്‌സ് ബന്ധപ്പെട്ടെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. നേരത്തെ ഈ വിഷയം ചര്‍ച്ചയായപ്പോള്‍ ഇവരെ പുനരധിവസിപ്പിക്കുമെന്ന് മുസ്‌ലിംലീഗ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഒരു നടപടിയും ഉണ്ടായില്ല.
തങ്ങളെ പുനരധിവസിപ്പിക്കുക, അല്ലെങ്കില്‍ വീടിന്റെ രേഖകള്‍ നല്‍കുക എന്നതാണ് ആവശ്യം. വിഷയത്തില്‍ പരിഹാരമാവുന്നതുവരെ കേരളത്തില്‍ തുടരുമെന്ന് റിഹാന ബ സു, ഫാറൂഖ് ബദറുദ്ദീന്‍ ഷെയ് ഖ്, മുംതാസ്, ജമാല്‍, ഗവേഷക വിദ്യാര്‍ഥികളായ ശഹദ് റുമി, ആദില്‍ ഹുസയ്ന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it