Flash News

ഗുജറാത്ത് വംശഹത്യക്കാലത്ത് പലായനം ചെയ്ത മുസ്ലിംകളെ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന് നിവേദനം

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കാലത്ത് പലായനം ചെയ്ത മുസ്ലിംകളെ പുനരധിവസിപ്പിക്കുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളില്‍ ഒരു വിഭാഗം വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന് കത്തു നല്‍കി.

ബെസ്റ്റ് ബേക്കറി കൂട്ടക്കൊല നടന്ന വഡോദരയ്ക്കടുത്തുള്ള ഹനുമാന്‍ തെക്‌റിയ്ക്ക് സമീപമുള്ള കപൂറായിയില്‍ പലായനം ചെയ്ത മുസ്ലിംകളെ പുനരധിവസിപ്പിക്കുന്നതിനെതിരെയാണ് കത്ത്. പലായനം ചെയ്ത മുസ്ലിംകള്‍ താമസിച്ചു വന്ന സുലൈമാന്‍ ചാവിലെ ചേരിയിലെ വീടുകള്‍ മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചു നീക്കിയിരുന്നു. ചേരിരഹിത വഡോദര പദ്ധതിയുടെ ഭാഗമായാണ് കുടിലുകള്‍ പൊളിച്ചു നീക്കിയത്. ഇവിടെയുണ്ടായിരുന്ന മുന്നൂറിലേറെ കുടുംബങ്ങള്‍ക്ക് വീടുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ബാക്കിയുള്ളവര്‍ക്ക് വീടു നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. വീടുകള്‍ പൊളിച്ചു നീക്കിയതോടെ കിടപ്പാടമില്ലാതെ പെരുവഴിയിലായിരിക്കുകയാണ് ഇവിടെയുണ്ടായിരുന്ന താമസക്കാര്‍. ഇതിനിടയിലാണ് മുസ്ലീംകളെ പ്രദേശത്തേക്ക് കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന് നിവേദനം ലഭിക്കുന്നത്.

[related]സുലൈമാന്‍ ചാവിലെ ചേരി പൊളിച്ചത് നല്ലകാര്യമാണെങ്കിലും അവിടെയുള്ള മുസ്ലിംകളെ കപൂറായിലേക്ക് പുനരധിവസിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രദേശവാസികളിലൊരുവിഭാഗം. മുനിസിപ്പല്‍ കോര്‍പ്പറേഷന് നല്‍കിയ കത്തില്‍ പറയുന്നത്. മുസ്ലിംകള്‍ സാമൂഹ്യവിരുദ്ധരാണെന്നും അവര്‍ പ്രദേശത്ത് താമസമാക്കിയാല്‍ കലാപവും ക്രമസമാധാന പ്രശ്‌നങ്ങളുമുണ്ടാകുമെന്നും കത്തില്‍ പറയുന്നു. മുസ്ലിംകളെ മുസ്ലിംപ്രദേശങ്ങളില്‍ മാത്രമേ പുനരധിവസിപ്പിക്കാവൂ എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടി്ട്ടുണ്ട്.
Next Story

RELATED STORIES

Share it