Most commented

ഗുജറാത്ത് ലയണ്‍സിനെ 10 വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തകര്‍ത്തു

രാജ്‌കോട്ട്: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ നാലാം ജയം തേടിയിറങ്ങിയ പുതുമുഖ ടീമായ ഗുജറാത്ത് ലയണ്‍സിനെയാണ് ഡേവിഡ് വാര്‍ണറും സംഘവും പരാജയപ്പെടുത്തിയത്. 10 വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്‌സിന്റെ വിജയം. ടൂര്‍ണമെന്റിലെ സണ്‍റൈസേഴ്‌സിന്റെ രണ്ടാം ജയവും ഗുജറാത്തിന്റെ ആദ്യ തോല്‍വിയുമാണിത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് സണ്‍റൈസേഴ്‌സിന്റെ മികച്ച ബൗളിങിനു മുന്നില്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 135 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണ് പേരുകേട്ട ഗുജറാത്ത് ബാറ്റിങ് നിരയെ തളച്ചത്. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്താണ് താരം നാലു വിക്കറ്റുകള്‍ പിഴുതത്. 51 പന്തില്‍ ഒമ്പത് ബൗണ്ടറിയോടെ 75 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയാണ് ഗുജറാത്തിന്റെ ടോപ്‌സ്‌കോറര്‍. റെയ്‌നയ്ക്കു പുറമേ ബ്രെണ്ടന്‍ മക്കുല്ലത്തിനും (18) രവീന്ദ്ര ജഡേജയ്ക്കും (14) മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കാണാനായത്.മറുപടിയില്‍ ക്യാപ്റ്റന്‍ വാര്‍ണറും (74*) ടൂര്‍ണമെന്റിലാദ്യമായി ഫോമിലെത്തിയ ശിഖര്‍ ധവാനും (53*) അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ 14.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ സണ്‍റൈസേഴ്‌സ് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. 48 പന്തില്‍ ഒമ്പത് ബൗണ്ടറിയുള്‍പ്പെടുന്നതാണ് വാര്‍ണറിന്റെ ഇന്നിങ്‌സ്. 41 പന്ത് നേരിട്ട ധവാന്‍ അഞ്ച് ബൗണ്ടറി തന്റെ ഇന്നിങ്‌സില്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it