thrissur local

ഗുജറാത്ത് മോഡല്‍ പദ്ധതി തൃശൂരിലും നടപ്പാക്കാന്‍ കോര്‍പറേഷനൊരുങ്ങുന്നു

തൃശൂര്‍: ഗുജറാത്ത് മോഡല്‍ പദ്ധതി തൃശൂരിലും നടപ്പിലാക്കാന്‍ കോര്‍പ്പറേഷനൊരുങ്ങുന്നു. ഗുജറാത്തിലെ സൂറത്തില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ മാതൃകയില്‍ തൃശൂരിലും സ്ഥാപിക്കാനാണ് ആലോചന. സൂറത്ത് ആസ്ഥാനമായുള്ള മഹാവീര്‍ എക്കോ പ്രൊജക്ട് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടേതാണ് പ്ലാന്റ്. സൂറത്തിലെ പ്ലാന്റില്‍ മാലിന്യത്തെ സിന്തറ്റിക് വാതകമാക്കി അതില്‍ നിന്ന് നീരാവിയും വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. തൃശൂരില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതി. മാലിന്യ സംസ്‌കരണ പദ്ധതിയില്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ചിരുന്നതില്‍ നാല് കമ്പനികളാണ് കോര്‍പ്പറേഷനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇതില്‍ മഹാവീര്‍ എക്കോ പ്രൊജക്ട് കമ്പനിയുടെ ക്ഷണമനുസരിച്ച് സൂറത്തിലെ പ്ലാന്റ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി, മുന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ലാലൂരിലേക്കുള്ള മാലിന്യ നീക്കം അവസാനിപ്പിച്ചതോടെ നഗരത്തിലെ മാലിന്യ പ്രശ്‌നം കോര്‍പറേഷന്‍ ഭരണസമിതിക്ക് എന്നും കീറാമുട്ടിയാണ്. മാലിന്യ നീക്കത്തിനായി വന്‍ തുകയാണ് പ്രതിമാസം കോര്‍പ്പേറഷന്‍ ചിലവിടുന്നത്. പദ്ധതിക്ക് 10 കോടി ചിലവ് വരുമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. പ്രതിവര്‍ഷം മാലിന്യ നീക്കത്തിന് ഇത്രയും തുക കോര്‍പ്പറേഷന് വരുന്നുണ്ടെന്നിരിക്കെ ഒരു വര്‍ഷത്തെ മാലിന്യ സംസ്‌കരണത്തിനുള്ള തുക പദ്ധതിക്കായി വിനിയോഗിച്ചാല്‍ മാലിന്യ സംസ്‌കരണത്തിനൊപ്പം വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ അധിക വരുമാനം കൂടി കോര്‍പ്പറേഷന് ലഭിക്കും. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം എല്‍ റോസി, നികുതി അപ്പീല്‍ കാര്യ കമ്മിറ്റി ചെയര്‍മാന്‍ പി സുകുമാരന്‍, സിപിഎം അംഗം സതീഷ് ചന്ദ്രന്‍, കോണ്‍ഗ്രസ് അംഗം കെ വി ബൈജു, ബിജെപി അംഗം എം എസ് സമ്പൂര്‍ണ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യു രാജന്‍  സര്‍വ്വകക്ഷി സംഘത്തിലുണ്ട്.
Next Story

RELATED STORIES

Share it