ഗുജറാത്ത് ഭീകരവാദ നിയമം നടപ്പാക്കരുത്: പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: വിവാദമായ ഗുജറാത്ത് ഭീകരവാദ ബില്ല് നിയമമാക്കാനുള്ള ശ്രമത്തില്‍നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ പിന്മാറണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. അഫ്‌സ്പ, യുഎപിഎ തുടങ്ങിയ നിയമങ്ങള്‍ക്കെതിരേ നിലവില്‍ തന്നെ രാജ്യത്ത് ശക്തമായ പൊതുവികാരം നിലനില്‍ക്കുമ്പോഴാണ് മറ്റൊരു കരിനിയമം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
പോട്ട, ടാഡ തുടങ്ങിയ നിയമങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെട്ടതെന്ന് നേരത്തേ എല്ലാവരും കണ്ടതാണെന്നും ഇത് ഗുരുതരമായ അവകാശ ലംഘനങ്ങളിലേക്കാണ് നയിച്ചതെന്നും യോഗം വിലയിരുത്തി.
വന്‍ ജനകീയ പ്രതിഷേധം കാരണം ഇവ പിന്‍വലിക്കേണ്ടി വന്നെങ്കിലും യുഎപിഎ പോലുളള പുതിയ കരിനിയമങ്ങള്‍ ഇവയ്ക്കു പകരം നിര്‍മിക്കപ്പെടുകയായിരുന്നു.ആയിരക്കണക്കിനാളുകളാണ് യുഎപിഎയിലെ ജനാധിപത്യവിരുദ്ധമായ വകുപ്പുകള്‍ കാരണം വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നത്.
മറ്റൊരു കരിനിയമമായ അഫ്‌സ്പ നിലവിലുള്ള സംസ്ഥാനങ്ങളില്‍ ദൈനംദിന ജീവിതം തന്നെ ജനങ്ങള്‍ക്ക് ദുസ്സഹമാണെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന പ്രസ്താവനയില്‍ പറഞ്ഞു.
വിവാദമായ ഗുജറാത്ത് ഭീകര വിരുദ്ധ ബില്ലിലെ (ഗുജറാത്ത് ഭീകരതയും സംഘം ചേര്‍ന്നുള്ള കുറ്റകൃത്യവും നിയന്ത്രിക്കുന്ന ബില്ല്) വകുപ്പുകള്‍ സ്വകാര്യ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അനിയന്ത്രിതമായ അധികാരം നല്‍കുന്നുണ്ടെന്ന്.
പ്രകടമായ ജനാധിപത്യ വിരുദ്ധ സ്വഭാവം കാരണം മുന്‍ യുപിഎ സര്‍ക്കാര്‍ മൂന്ന് തവണ മടക്കി സംസ്ഥാന സര്‍ക്കാരിന് മടക്കി അയച്ച ബില്ലാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയില്‍ നിന്നും തിരുത്തലിനായി മടക്കിയെടുത്തിരിക്കുന്നത്, യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ചെയര്‍മാന്‍ കെഎം ശരീഫ് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it