Flash News

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകളെ അവഗണിക്കുന്നെന്ന് ബിജെപി ന്യൂനപക്ഷമോര്‍ച്ച

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകളെ അവഗണിക്കുന്നെന്ന് ബിജെപി ന്യൂനപക്ഷമോര്‍ച്ച
X


അഹമ്മദാബാദ്: ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകളെ അവഗണിക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപിയിലെ മുസ്‌ലിം ന്യൂനപക്ഷവിഭാഗമായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച. മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സീറ്റുകളില്‍ പ്രാതിനിധ്യം വേണമെന്ന് ന്യൂനപക്ഷ മോര്‍ച്ച നേതാവ് മെഹ്ബൂബ് അലി ചിസ്റ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞൈടുപ്പില്‍ 350 ഓളം സീറ്റുകളില്‍ ബിജെപിക്ക് വേണ്ടി മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 61 ശതമാനം മുസ്‌ലിം വോട്ടര്‍മാരുള്ള ജമാല്‍പൂര്‍ ഖാദിയ ഉള്‍പ്പെടെ ആറു മണ്ഡലങ്ങളിലേക്ക് ന്യൂനപക്ഷ മോര്‍ച്ച അവകാശവാദമുന്നയിച്ചിട്ടുണ്ട്. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരിപ്പിച്ചിരുന്നില്ല.

[related]
Next Story

RELATED STORIES

Share it