ഗുജറാത്ത് തിരഞ്ഞെടുപ്പ്: ഓഹരി സൂചികകളില്‍ പ്രതിഫലിച്ചു

മുംബൈ: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ വന്‍തോതില്‍ സ്വാധീനിച്ചു. ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ്സിനു നേട്ടം ലഭിച്ച സാഹചര്യത്തില്‍ 850 പോയിന്റ് വരെ ഇടിഞ്ഞ സെന്‍സസ് ബിജെപി തിരിച്ചുവന്നതോടെ ഉയര്‍ന്നു. ഇന്നലെ രാവിലെ പത്തോടെയായിരുന്ന ബിഎസ്ഇ സെന്‍സെക്‌സ് 850 പോയിന്റ് കുറഞ്ഞത്. ബിജെപിയുടെ ലീഡ് 100 സീറ്റുകളിലേക്കുയര്‍ന്നപ്പോള്‍ സെന്‍സെക്‌സും ഉയരുകയായിരുന്നു. 33,801.9 ഉയര്‍ന്ന് 138.71 പോയിന്റിലാണ് സെന്‍സെക്‌സ് അവസാനിപ്പിച്ചത്. കഴിഞ്ഞയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 33,462. 97 പോയിന്റിലും നിഫ്റ്റി 10,353.25 പോയിന്റിലുമായിരുന്നു. 55-50 പോയിന്റുയര്‍ന്ന് 50 ഓഹരി നിഫ്റ്റി 10,388.75ലാണ് ഇന്ന് അവസാനിച്ചത്. നേരത്തെ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളില്‍ ഹിമാചല്‍പ്രദേശിലും ഗുജറാത്തിലും ബിജെപി അധികാരത്തില്‍ വരുമെന്ന വിലയിരുത്തല്‍ ഓഹരിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയിരുന്നു.എം ആന്റ് എം (+2.71 %), സണ്‍ഫാര്‍മ (+2.06%), എസ്ബിഐ (+1.97%), വിപ്രോ (+1.9%), ഐസിഐസിഐ ബാങ്ക് (+1.78%) എന്നിവയാണ് ഓഹരി വിപണിയില്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മുന്നേറ്റമുണ്ടാക്കിയ ആദ്യത്തെ അഞ്ച് കമ്പനികള്‍.
Next Story

RELATED STORIES

Share it