Flash News

ഗുജറാത്ത് കലാപത്തില്‍ മോദി ഗൂഢാലോചന നടത്തിയിട്ടില്ല; ഹരജി ഹൈക്കോടതി തള്ളി

ഗുജറാത്ത് കലാപത്തില്‍ മോദി ഗൂഢാലോചന നടത്തിയിട്ടില്ല; ഹരജി ഹൈക്കോടതി തള്ളി
X

അഹമ്മദാബാദ്: 2002ലെ ഗുല്‍ബര്‍ഗ കൂട്ടക്കൊലയില്‍ മോദിക്ക് പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെതിരെ സാകിയ ജാഫ്രി സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. 2002 കലാപത്തിനിടെ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലാണ് സാകിയ ജാഫ്രിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഇഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടത്. കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തിയിട്ടുണ്ടെന്നായിരുന്നു ജാഫ്രിയുടെ വാദം. സുപ്രീംകോടതി മേല്‍നോട്ടം വഹിച്ച പ്രത്യേക അന്വേഷണ സംഘത്തിനോട് കേസിനെക്കുറിച്ച് വീണ്ടും അന്വേഷിക്കണമെന്ന് ഉത്തരവിടാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും ഹൈകോടതി വ്യക്തമാക്കി. മോദിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും  കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 2012 ഫെബ്രുവരിയില്‍ പ്രത്യകേ അന്വേഷണസംഘം റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെയാണ് സാകിയ ജാഫ്രിയും ടീസ്റ്റ സെതല്‍വാദിന്റെ നേതൃത്വത്തിലുള്ള സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ്് പീസും സംയുക്തമായി കോടതിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it