ഗുജറാത്തില്‍ 5 കോടിയുടെ സ്വര്‍ണവും വെള്ളിയും കവര്‍ന്നു

അഹ്മദാബാദ്: കൊറിയര്‍ കമ്പനിയുടെ ലോറിയില്‍നിന്നു അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ-വെള്ളി പ്ലേറ്റുകള്‍ കവര്‍ന്നു. അഹ്മദാബാദിലെ ബഗോദര-ബാവ്‌ലാ സംസ്ഥാന ഹൈവേയിലാണ് കവര്‍ച്ച. കവര്‍ച്ചക്കാരെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ തുടങ്ങി. അഹ്മദാബാദില്‍ നിന്നു രാജ്‌കോട്ടേക്ക് പോവുകയായിരുന്ന ലോറി അര്‍ധരാത്രി അഞ്ചംഗസംഘം തടഞ്ഞു. തുടര്‍ന്ന് പെട്ടികളില്‍ അടുക്കിവച്ച സ്വര്‍ണവും വെള്ളിയും കാറിലേക്കു മാറ്റി കവര്‍ച്ചക്കാര്‍ സ്ഥലംവിട്ടുവെന്ന് അഹ്മദാബാദ് പോലിസ് സൂപ്രണ്ട് നിര്‍ലിപ്ത് റായി പറഞ്ഞു.
ലോറിയില്‍ സ്ഥാപിച്ച ജിപിഎസ് സംവിധാനം വഴി വാഹനം ഒഴിഞ്ഞ പ്രദേശത്തു നിര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ട കൊറിയര്‍ ഉടമ ഡ്രൈവറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിഫലമായതോടെ പോലിസില്‍ അറിയിക്കുകയായിരുന്നു. പോലിസ് എത്തിയപ്പോഴേക്കും കൊള്ളസംഘം കാറില്‍ രക്ഷപ്പെട്ടിരുന്നു. ആയുധധാരിയായ ഒരാളും ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമൊപ്പം ഉണ്ടായിരുന്നെങ്കിലും കവര്‍ച്ച തടയാനായില്ല.
Next Story

RELATED STORIES

Share it