Flash News

ഗുജറാത്തില്‍ റോഡപകടം; 13 പേര്‍ മരിച്ചു



ആനന്ദ്: ഗുജറാത്തിലെ അഹ്മദാബാദ്-ഇന്‍ഡോര്‍ പാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ദേവാഡ ജില്ലക്കാരാണ് മരിച്ചവര്‍. അഹ്മദാബാദിനടുത്തുള്ള ദോല്‍കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആറ് സ്ത്രീകളും ഡ്രൈവറും ഉള്‍പ്പെടെ 12 പേര്‍ സംഭവസ്ഥലത്തും ഒരു കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it