ഗുജറാത്തില്‍ റോഡപകടം; 10 പേര്‍ മരിച്ചു

അഹ്മദാബാദ്: ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ ട്രാക്ടര്‍ ട്രോളി കിണറ്റിലേക്കു മറിഞ്ഞ് 10 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഗ്രാമീണന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ട്രാക്ടര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി 20 അടി താഴ്ചയുള്ള കിണറില്‍ വീഴുകയായിരുന്നു. ട്രാക്ടര്‍ ട്രോളിയില്‍ 35 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ 10 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it