ഗുജറാത്തില്‍ യാഗം നടത്തി മഴ പെയ്യിക്കാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

ഗാന്ധിനഗര്‍: വരള്‍ച്ച നേരിടുന്ന ഗുജറാത്തില്‍ യാഗം നടത്തി മഴ പെയ്യിക്കാനൊരുങ്ങി ബിജെപി സര്‍ക്കാര്‍. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. മെയ് 31ന് സംസ്ഥാനത്തെ 33 ജില്ലകളിലും എട്ട് പ്രധാന നഗരങ്ങളിലും 41 പാര്‍ജന്യ യാഗങ്ങള്‍ നടത്തും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ഗുജറാത്ത് സര്‍ക്കാര്‍ പുതുതായി രൂപം കൊടുത്ത ജലസംരക്ഷണപദ്ധതിയായ സുജലാം സുഫലാം ജല്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് യാഗങ്ങള്‍ നടത്തുക. നല്ലൊരു മഴക്കാലം പ്രതീക്ഷിച്ചാണ് സര്‍ക്കാര്‍ യാഗങ്ങള്‍ നടത്താന്‍ തീരുമാനിച്ചതെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പ്രതികരിച്ചു. താനും മുഖ്യമന്ത്രിയും ഉള്‍പ്പെടെ സംസ്ഥാന മന്ത്രിമാരും മുതിര്‍ന്ന ഉേദ്യാഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it