Flash News

ഗുജറാത്തില്‍ പ്രധാനമന്ത്രിയെവരവേറ്റത് ഒഴിഞ്ഞ കസേരകള്‍

ഗുജറാത്തില്‍ പ്രധാനമന്ത്രിയെവരവേറ്റത് ഒഴിഞ്ഞ കസേരകള്‍
X


ന്യൂഡല്‍ഹി: ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍. പ്രധാനമന്ത്രി മോദിയുടെ തട്ടകമായ ഗുജറാത്തിലെ സൗരാഷ്ട്രയിലെ ജസ്ദാനില്‍ ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ തന്നെ തണുപ്പന്‍ പ്രതികരണം ലഭിച്ചത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. കോഹ്ലി സമുദായ ഭൂരിപക്ഷ പ്രദേശമായ ജസ്ദാനില്‍ മോദിയുടെ പ്രസംഗവേദിയിലെ ഒഴിഞ്ഞ കസേരകളുടെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപോര്‍ട്ട് പ്രകാരം അണികള്‍ക്കായി ഒരുക്കിയ 12,000 കസേരകളില്‍ 800 എണ്ണത്തിലേറെ ഒഴിഞ്ഞുകിടന്നതായാണ് റിപോര്‍ട്ട്. ജസ്ദാന്‍ ലോക്‌സഭാ മണ്ഡലത്തിലെ അഞ്ചു നിയമ സഭാ മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ പങ്കെടുത്ത യോഗത്തിലാണ് ഭൂരിഭാഗം കസേരകളും ഒഴിഞ്ഞു കിടന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി അപകടത്തിലാണെന്നു പറയുന്ന ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഫോണ്‍സംഭാഷണവും പുറത്തായി. മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ സ്ഥിതിയും ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥിതിയും അപകടത്തിലാണെന്ന് രൂപാനി പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്. സുരേന്ദ്ര നഗറില്‍ നിന്നുള്ള നരേഷ് സംഗീതുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഗുജറാത്തില്‍ അഞ്ചുശതമാനം മാത്രം ജൈനമതക്കാരുള്ളപ്പോഴാണ് തന്നെ മുഖ്യമന്ത്രിയാക്കിയത് എന്നും അക്കാര്യം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ പറഞ്ഞതായി വിജയ് രൂപാനി സംഭാഷണത്തിനിടെ പറയുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമാണ്. നമ്മുടെ പഴയ പ്രതാപം വീണ്ടെടുക്കണം. ജൈനമതക്കാര്‍ക്കായി ഈ രാജ്യത്ത് ഒരു മുഖ്യമന്ത്രി മാത്രമേ നിലവിലുള്ളൂ എന്ന കാര്യം മറക്കരുതെന്നും വിജയ് രൂപാനി സംഭാഷണത്തില്‍ പറയുന്നു. അതേസമയം എന്തുവിലകൊടുത്തും തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുമെന്നും താങ്കള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും നരേഷ് രൂപാനിക്ക് മോദി മറുപടി നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it