ഗുജറാത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നീട്ടിവച്ചു

അഹ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവച്ചു. ക്രമസമാധാന പ്രശ്‌നമാണ് തിരഞ്ഞെടുപ്പ് നീട്ടാന്‍ കാരണമായി കമ്മീഷന്‍ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ക്രമസമാധാനത്തെ ബാധിക്കുന്ന കാരണങ്ങ ള്‍ എന്താണെന്നു വിജ്ഞാപനത്തില്‍ പറയുന്നില്ല. സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന സമരമാണ് തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ കാരണമെന്ന് കരുതപ്പെടുന്നു.മൂന്നു മാസം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം പുതിയ തീരുമാനമെടുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി മഹേഷ് ജോഷി അറിയിച്ചു.

ഗുജറാത്തില്‍ മുനിസിപ്പാലിറ്റികളും ഗ്രാമപ്പഞ്ചായത്തുകളുമടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. 56 മുനിസിപ്പാലിറ്റികളിലും 230 താലൂക്ക് പഞ്ചായത്തുകളിലും 31 ജില്ലാ പഞ്ചായത്തുകളിലും ഈ വര്‍ഷം ഒക്ടോബറിനും നവംബറിനുമിടയില്‍ തിരഞ്ഞെടുപ്പ് നടക്കേണ്ടതാണ്. ഇവയുടെ കാലാവധി ഇക്കാലയളവില്‍ അവസാനിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൡലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിന് നിയമത്തില്‍ ഏകീകൃത സ്വഭാവം വരുത്തുന്ന ഓര്‍ഡിനന്‍സ് ഗവര്‍ണ ര്‍ ഒ പി കോഹ്്‌നി പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമിറങ്ങിയത്. ഈ ഓര്‍ഡിനന്‍സ് തിരഞ്ഞെടുപ്പ് ക്രമസമാധാനം മുന്‍നിര്‍ത്തി നീട്ടിവയ്ക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രക്രിയ വേഗത്തിലാക്കാന്‍ ഗുജറാത്ത് കോണ്‍ഗ്രസ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പട്ടേ ല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി. സര്‍ക്കാരിന് യഥാസമയം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം.
Next Story

RELATED STORIES

Share it