ഗുജറാത്തില്‍ തൊഗാഡിയയുടെ ബന്ധുവടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു
BY swapna en16 May 2016 3:56 AM GMT
swapna en16 May 2016 3:56 AM GMT
സൂറത്ത്: ഗുജറാത്തില്‍ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ബന്ധുവടക്കം മൂന്നുപേരെ കൊലപ്പെടുത്തി. സൂറത്ത് നഗരത്തിലെ അശ്വിനികുമാര്‍ റോഡില്‍ ശനിയാഴ്ച രാത്രിയാണു സംഭവം. സംഭവത്തില്‍ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രവീണ്‍ തൊഗാഡിയയുടെ ബന്ധു ഭാരത് തൊഗാഡിയ, ബാലു ഹിറാനി, അശോക് പാട്ടീല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട പണം തട്ടിപ്പാണ് കൊലയ്ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്. മെഹൂല്‍ ഭര്‍വാദ്, ലാലു ഭര്‍വാദ്, ഇമ്രാന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ മറ്റു നാലു പേരെ പോലിസ് തിരയുന്നു. സംഭവം ഗുജറാത്തില്‍ രാഷ്ട്രീയ വിവാദത്തിനു കാരണമായി. സംസ്ഥാനത്തെ ക്രമസമാധാനനിലയെ ചോദ്യംചെയ്ത് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്തെത്തി. ഗുജറാത്തില്‍ ഏത് 'രാജ്' ആണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജെഡിയു-ആര്‍ജെഡി സഖ്യം ഭരിക്കുന്ന ബിഹാറില്‍ കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT