ഗുജറാത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് 10ശതമാനം സംവരണം
BY swapna en29 April 2016 7:49 AM GMT
X
swapna en29 April 2016 7:49 AM GMT
[related]
അഹ്മദാബാദ്: ഗുജറാത്തിലെ ഉയര്‍ന്ന ജാതിക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്കി കൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രി ആനന്ദീബെന്‍ പ്രഖ്യാപിച്ചു. മെയ് ഒന്നുമുതല്‍ സംവരണം പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ-ജോലി മേഖലകളിലാണ് സംവരണം. സംവരണമാവശ്യപ്പെട്ടു കൊണ്ടുള്ള പട്ടേല്‍ സമുദായക്കാരുടെ സമരത്തിനാണ പുതിയ തീരുമാനം ആശ്വാസം നല്‍കിയിരിക്കുന്നത്. നിലവിലെ സംവരണ നിയമപ്രകാരം സംവരണമുള്ള ഉയര്‍ന്ന ജാതിയിലുള്ളവര്ക്കാണ് വീണ്ടും 10 ശതമാനം സംവരണം.
നേരത്തെ ബിജെപി ഭരിക്കുന്ന ഹരിയാനയിലും രാജസ്ഥാനിലും ഉയര്‍ന്ന ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഗുജറാത്തിലും സംവരണം നല്‍കിയിരിക്കുന്നത്.
ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പട്ടേല്‍ സമുദായം സമരം നടത്തുന്നത്. അടുത്ത വര്‍ഷമാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു മുന്നോടിയായാണ് ഗുജറാത്ത് രാഷ്ട്രീയത്തിലെ പ്രമുഖ വിഭാഗമായ പട്ടേല്‍ സമുദായക്കാരെ വരുതിയിലാക്കാന്‍ പുതിയ സംവരണ പ്രഖ്യാപനം. അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഗുജറാത്തിലെ പ്രബല വിഭാഗമായ പട്ടേല്ക്കാര് സംസ്ഥാനത്ത് 15 ശതമാനമാണുള്ളത്. ആറു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് സംവരണം.
Next Story
RELATED STORIES
മോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMT1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMT