Flash News

ഗുജറാത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി റേഷന്‍കൊള്ള

ഗുജറാത്തില്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി റേഷന്‍കൊള്ള
X
സൂറത്ത്: ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്ത് ഗുജറാത്തില്‍ റേഷന്‍കൊള്ള. റേഷന്‍ വിതരണത്തിനായി ഏര്‍പ്പെടുത്തിയ കംപ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്താണ് പ്രതികള്‍ കൊള്ള നടത്തിയിരിക്കുന്നത്.

ബാബുബായ് ബൊറിവാള്‍(53) സംപത്‌ലാല്‍ ഷാ(61) എന്നിവരെ പോലിസ് കസ്റ്റടിയിലെടുത്തു. 2016 ഏപ്രിലില്‍ അര്‍ഹരായവര്‍ക്ക് റേഷന്‍ ലഭിക്കുന്നതിനായി അന്നപൂര്‍ണ യോജന എന്ന പേരില്‍ ഒരു പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. പണ്ടിറ്റ് ദീനദയാല്‍ ഗ്രാഹക്ക് ബന്ദര്‍ എന്ന പേരില്‍ റേഷന്‍ കടകളുടെ പേരും മാറ്റിയിരുന്നു.

അര്‍ഹരായവര്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നതിനായി കടകള്‍ കംപ്യൂട്ടര്‍ വത്ക്കരിക്കുകയും പ്രത്യേക സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, പ്രതികള്‍ ഈ സോഫ്റ്റ്‌വെയറിന്റെ വ്യജപതിപ്പുണ്ടാക്കുകയും റേഷന്‍ അര്‍ഹമായവരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിക്കുകയുമാണ് ചെയ്തത്.

ഇതുപോലുള്ള എട്ട് കേസെങ്കിലും ഗുജറാത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകള്‍ ഇപ്പോള്‍ െ്രെകംബ്രാഞ്ച് അന്വേഷിക്കുകയാണ്.
Next Story

RELATED STORIES

Share it