Flash News

ഗുജറാത്തിലെ മുസ് ലിം വിരുദ്ധ കലാപത്തെ 'ഗുജറാത്ത് കലാപം' എന്നാക്കി പാഠപുസ്തകങ്ങള്‍

ഗുജറാത്തിലെ മുസ് ലിം വിരുദ്ധ കലാപത്തെ ഗുജറാത്ത് കലാപം എന്നാക്കി പാഠപുസ്തകങ്ങള്‍
X
ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തില്‍ നടന്ന 'മുസ് ലിം വിരുദ്ധ കലാപ'ത്തെ 'ഗുജറാത്ത് കലാപം' എന്നാക്കി മാറ്റി ഗുജറാത്തിലെ പ്ലസ്ടു പാഠപുസ്തകങ്ങള്‍. എന്‍സിആര്‍ടിയാണ് പരാമര്‍ശം മാറ്റിയത്. 'സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം' എന്ന പാഠഭാഗത്തെ ഉപശീര്‍ഷത്തിലാണ് മാറ്റം വരുത്തിയത്. ഇതിനു പുറമെ ആദ്യ വരിയിലെ 'മുസ് ലിം' എന്ന വാക്കും നീക്കം ചെയ്തിട്ടുണ്ട്.



'2002 ഫെബ്രുവരി-മാര്‍ച്ചില്‍ ഗുജറാത്തില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു' എന്ന വരി '2002 ഫെബ്രുവരി-മാര്‍ച്ചില്‍ ഗുജറാത്തില്‍ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു' എന്നാക്കി മാറ്റി.
അതേസമയം, ഗോദ്രയിലെ തീവണ്ടി കത്തി 57 കര്‍സേവകര്‍ മരിച്ച സംഭവത്തിനു പിന്നില്‍ മുസ്‌ലിങ്ങളാണെന്ന് സംശയിച്ച് മുസ്‌ലിങ്ങള്‍ക്കെതിരെ ഒരു മാസത്തോളം നീണ്ടുനിന്ന വ്യാപക ആക്രമണങ്ങള്‍ നടന്നതായി പാഠഭാഗത്ത് പറയുന്നു.
എന്നാല്‍ ഇത് ഒരു ചെറിയ തിരുത്ത് മാത്രമാണെന്നാണ് എന്‍സിആര്‍ടി ഉദ്യോഗസ്ഥരുടെ പ്രതികരണം. എല്ലാ പുതിയ പതിപ്പുകളിലും പുതിയ സംഭവവികാസങ്ങള്‍ മാനിച്ച് മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it