ഗീലാനി ആജീവനാന്ത ചെയര്‍മാന്‍; ഹുര്‍രിയത്തില്‍.. അഴിച്ചുപണി

ഗീലാനി ആജീവനാന്ത ചെയര്‍മാന്‍; ഹുര്‍രിയത്തില്‍.. അഴിച്ചുപണി
X
geelaniശ്രീനഗര്‍: ഹുര്‍രിയത്ത് കോണ്‍ഫറന്‍സിന്റെ ആജീവനാന്ത ചെയര്‍മാനായി സയ്യിദ് അലി ഷാ ഗീലാനിയെ തിരഞ്ഞെടുത്തു. മിര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് വിട്ടുവന്ന ഒരു വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിന് സംഘടനയില്‍ അഴിച്ചുപണി നടത്തി. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് ഗീലാനിയെ ആജീവനാന്ത അധ്യക്ഷനായി തിരഞ്ഞെടുത്തത്.
ഗീലാനിയുടെ വിട്ടുവീഴ്ചയില്ലാത്ത നേതൃപാടവവും നിലപാടുകളും വിലയിരുത്തിയാണ് അദ്ദേഹത്തെ ആജീവനാന്ത അധ്യക്ഷനായി തിരഞ്ഞെടുത്തതെന്ന് ഹുര്‍രിയത്ത് വക്താവ് അറിയിച്ചു. ഹുര്‍രിയത്ത് ഭരണഘടനയുടെ 20ാം വകുപ്പനുസരിച്ചാണ് സംഘടനാ ഘടനയില്‍ മാറ്റംവരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
മിര്‍വായിസിന്റെ നേതൃത്വത്തിലുള്ള ഹുര്‍രിയത്തില്‍നിന്നു വിട്ടുപോന്ന ഷബീര്‍ അഹമ്മദ് ഷായെ സെക്രട്ടറി ജനറലായും ഗുലാംനബി സുംജി, മസാറത്ത് ആലം എന്നിവരെ സെക്രട്ടറിമാരായും നിയമിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it