Flash News

ഗീലാനിയുടെ മരുമകനെ എന്‍ഐഎ ചോദ്യം ചെയ്തു

ഗീലാനിയുടെ  മരുമകനെ എന്‍ഐഎ ചോദ്യം ചെയ്തു
X

ന്യൂഡല്‍ഹി: കശ്മീരില്‍ സായുധ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നുവെന്ന ആരോപണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അല്‍താഫ് ഫന്തൂഷ് എന്നറിയപ്പെടുന്ന അല്‍താഫ് അഹ്മദ് ഷായെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു. കശ്മീരിലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ മരുമകനാണ് അല്‍താഫ് അഹ്മദ്.
ഗീലാനിയുടെ നേതൃത്വത്തിലുള്ള ഹുര്‍റിയത്തിനു ലഭിക്കുന്ന ധനസഹായത്തെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനാണ് അല്‍താഫ് ഫന്തൂഷിനെ എന്‍ഐഎ ആസ്ഥാനത്തേക്ക് വരുത്തിയത്. ഇദ്ദേഹത്തിന്റെ ശ്രീനഗറിലെ വസതിയില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായീസ് ഉമര്‍ ഫാറൂഖ്, വ്യാപാരിയായ സഹൂര്‍ വത്താലി, ഷാഹിദുല്‍ ഇസ്‌ലാം തുടങ്ങിയവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.
അല്‍താഫിന്റെ വസതിയില്‍ നിന്നു ലഭിച്ച ചില രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് എന്‍ഐഎ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു എന്‍ഐഎ കശ്മീര്‍ താഴ്‌വരയിലെ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്.
Next Story

RELATED STORIES

Share it