Flash News

ഗാര്‍ഹിക പീഡന നിയമം; 498 എ കേസുകളില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡിജിപി

ഗാര്‍ഹിക പീഡന നിയമം; 498 എ കേസുകളില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡിജിപി
X


തിരുവനന്തപുരം: ഗാര്‍ഹിക പീഡന നിയമ പ്രകാരമുള്ള 498 എ കേസുകളില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാണിച്ച് ഡിജിപി ലോക്‌നാഥ് ബെഹറ പോലിസ് ഉദദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്തൃവീട്ടുകാരില്‍ നിന്നോ നേരിടുന്ന ക്രൂരത സംബന്ധിച്ച പരാതികളുടെ ദുരുപയോഗം തടയുന്നതിനാണ് സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരേ സംസ്ഥാന വനിതാ കമ്മീഷനും രംഗത്തുവന്നിരുന്നു. മാര്‍ഗനിര്‍ദേശം അനുസരിച്ച് പോലിസിനോ മജിസ്‌ട്രേറ്റിനോ ലഭിക്കുന്ന 498 എ വകുപ്പിന്റെ പരിധിയില്‍ വരുന്ന ഓരോ പരാതിയും കുടുംബക്ഷേമ സമിതികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കണം. റിപോര്‍ട്ട്് ലഭിച്ചശേഷമേ ഇത്തരം കേസുകളില്‍ സാധാരണഗതിയില്‍ അറസ്റ്റുകള്‍ നടത്താവൂ. റിപ്പോര്‍ട്ട് അതിന്റെ പ്രാധാന്യം അനുസരിച്ച്  അന്വേഷണ ഉദ്യോഗസ്ഥനോ മജിസ്‌ട്രേറ്റോ പരിഗണിക്കുകയും തുടര്‍ നടപടികള്‍ എടുക്കുകയും വേണമെന്നും ഡിജിപി നിര്‍ദേശിച്ചു.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളില്‍ ഡ്യൂട്ടി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥര്‍ പ്രകാശം പ്രതിഫലിക്കുന്നതരത്തിലുള്ള സുരക്ഷാ ജാക്കറ്റുകളും തിളങ്ങുന്ന ബാറ്റണുകളും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹറ നിര്‍ദേശിച്ചു. ഹൈവെ പോലിസ് ഡ്യൂട്ടിയിലുള്ളവര്‍ക്കും ഇത് ബാധകമാണ്. നിര്‍ദേശം പാലിക്കുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി ഈ നിര്‍ദേശം നല്‍കിയത്.
Next Story

RELATED STORIES

Share it