World

ഗാര്‍ഹിക പീഡന ആരോപണം:ട്രംപിന്റെ സഹായി രാജിവച്ചു

വാഷിങ്ടണ്‍: ഗാര്‍ഹിക പീഡന ആരോപണത്തെത്തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹായി രാജിവച്ചു. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനായ ഡേവിഡ് സോറന്‍സണ്‍ ആണ് രാജിവച്ചത്. ട്രംപിന്റെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു സോറന്‍സണ്‍.മുന്‍ ഭാര്യയാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിക്കുന്ന നിലപാടായിരുന്നു സോറന്‍സണ്‍ സ്വീകരിച്ചിരുന്നത്. സോറന്‍സണ്‍ രണ്ടരവര്‍ഷത്തോളം തന്നെ ഉപദ്രവിച്ചതായി മുന്‍ പത്‌നി ജസീക്ക കോര്‍ബറ്റ് നല്‍കിയ പരാതിയില്‍ പറയുന്നു. തന്റെ കാലിന്റെ മുകളിലൂടെ സോറന്‍സണ്‍ കാര്‍ കയറ്റിയതായും കൈയില്‍ സിഗരറ്റുകുറ്റികളുപയോഗിച്ച് പൊള്ളിച്ചതായും ജസീക്ക കോര്‍ബറ്റ് പറഞ്ഞു. തന്നെ ബലമായി ചുമരിനോടു ചേര്‍ത്തിടിച്ചതായും അവരുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, ജസീക്ക തന്നെ പല തവണയായി മര്‍ദിച്ചിട്ടുണ്ടെന്ന് സോറന്‍സണ്‍ ആരോപിച്ചു. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനായ റോബ് പീറ്റര്‍ സമാനമായ ആരോപണങ്ങളെത്തുടര്‍ന്ന് ബുധനാഴ്ച രാജിവച്ചിരുന്നു. മുന്‍ ഭാര്യയാണ് പീറ്ററിനെതിരേ പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it