Most popular

ഗാര്‍ഹിക പീഡനം: കാംബ്ലിക്കും ഭാര്യക്കുമെതിരേ കേസ്

ഗാര്‍ഹിക പീഡനം: കാംബ്ലിക്കും ഭാര്യക്കുമെതിരേ കേസ്
X
vinod-kambli-

മുംബൈ: മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കും ഭാര്യ ആന്‍ഡ്രിയക്കുമെതിരേ ഗാര്‍ഹിക പീഡനത്തിന് കേസ്. രണ്ടുവര്‍ഷമായി തടഞ്ഞുവച്ച ശമ്പളം ചോദിച്ചതിന് തന്നെ മൂന്നുദിവസം മുറിയില്‍ പൂട്ടിയിട്ടെന്ന വീട്ടുവേലക്കാരി സോണി സര്‍സാലിന്റെ പരാതിയില്‍ ബാന്ദ്ര പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  പ്രതിമാസം 10,000 രൂപ ശമ്പളത്തിനാണ് താന്‍ ജോലിക്കു വന്നത്. എന്നാല്‍, കാംബ്ലിയും ഭാര്യയും വാക്കുപാലിച്ചില്ലെന്നും വല്ലപ്പോഴും മാത്രമേ ശമ്പളം തന്നിരുന്നുള്ളൂവെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ പോവണമെന്നാവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും സോണി സര്‍സാല്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it