Gulf

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പാക്കില്ല. യുഎഇ

അബുദബി: വീട്ട് ജോലിക്കാര്‍ക്ക് മിനിമം വേതനം എന്ന നയം നടപ്പാക്കില്ലെന്ന് യു.എ.ഇ.മാനവ വിഭവ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വേതന നയം തൊഴില്‍ മാര്‍ക്കറ്റിന് യോജിച്ചതായത് കൊണ്ടാണ് ആയിര കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതെന്നും അതു കൊണ്ട് തന്നെ തൊഴിലാളികളും തൊഴിലുടമയും ചര്‍ച്ച നടത്തിയായിരിക്കും വേതനം ഉറപ്പിക്കുകയും മന്ത്രാലയം അറിയിച്ചു. യു.എ.ഇ. ഫ്രീ ലേബര്‍ മാര്‍ക്കറ്റായി തന്നെ തുടരാന്‍ സപ്ലൈ ആന്റ് ഡിമാന്റ് എന്ന നയവുമായിട്ടായിരിക്കും മുന്നോട്ട് നീങ്ങുക. ഈയിടെ വിവിധ രാജ്യങ്ങളുടെ യു.എ.ഇ.യില്‍ പ്രവര്‍ത്തിക്കുന്ന നയതന്ത്ര കാര്യാലയങ്ങള്‍ യു.എ.ഇ. സര്‍ക്കാരിനോട് തങ്ങളുടെ രാജ്യത്തെ ഗാര്‍ഹിക ജീവനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അബുദബിയിലെ ഇന്തോനേസ്യന്‍ എംബസ്സി തങ്ങളുടെ രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ള ജോലിക്കാര്‍ക്ക് 1400 ദിര്‍ഹവും 20 വര്‍ഷത്തില്‍ കൂടുതല്‍ പരിചയമുള്ളവര്‍ക്ക് 3200 ദിര്‍ഹവും മാസ വേതനമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it