Flash News

ഗാര്‍ഡില്ലാതെ ഓടുന്ന തീവണ്ടി വരുന്നു



ന്യൂഡല്‍ഹി: ഗാര്‍ഡില്ലാതെ ഓടുന്ന തീവണ്ടിയുമായി ഇന്ത്യന്‍ റെയില്‍വേ. എന്‍ഡ് ഓഫ് ട്രെയിന്‍ ടെലിമിട്രി (ഇഒടിടി) എന്ന ഉപകരണമായിരിക്കും ഗാര്‍ഡിന്റെ സ്ഥാനത്ത് പ്രവര്‍ത്തിക്കുക. ഇതിന് ഏതാണ്ട് 1000 കോടിയോളം രൂപയുടെ ആഗോള ടെന്‍ഡര്‍ വിളിക്കും. തീവണ്ടിയുടെ അവസാന ഭാഗത്തുനിന്നു കോച്ച്/ വാഗണ്‍ വേറിട്ടുപോയാല്‍ ഡ്രൈവര്‍ക്ക് സൂചന നല്‍കുന്ന രീതിയിലാണ് ഇഒടിടി ഉപകരണത്തിന്റെ സംവിധാനം. ഉപകരണത്തിന്റെ ക്യാബ് ഡിസ്‌പ്ലേ യൂനിറ്റ് (സിഡിയു) തീവണ്ടി എന്‍ജിനിലും രണ്ടാമത്തെ ഭാഗം തീവണ്ടിയുടെ അവസാന കോച്ചിലോ വാഗണിലോ ആയിരിക്കും ഘടിപ്പിക്കുക. ഇതുവഴി കോച്ച് വേറിട്ടുപോയാല്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കാനും വിട്ടുപോയ കോച്ചിനെ പിടിച്ചുനിര്‍ത്തുന്ന ബ്രേക്ക് സംവിധാനവും ഇഒടിടി ഉപകരണത്തിനുണ്ട്. ഇതിന് 10 ലക്ഷം രൂപയാണ് വില. ആദ്യഘട്ടത്തില്‍ 1000 ഗുഡ്‌സ് തീവണ്ടികളില്‍ ഈ ഉപകരണം ഘടിപ്പിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ വണ്ടികള്‍ പാളത്തിലിറങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it