Second edit

ഗാര്‍ഡിയന്റെ വിജയം

കമ്പോളത്തിന്റെ കഠിനയുക്തികള്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തകര്‍ക്കുമെന്നാണു പണ്ഡിതന്‍മാര്‍ പറഞ്ഞുവച്ചത്. ലാഭമാണ് പരമപ്രധാനം. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമാവട്ടെ, ലാഭം കിട്ടുന്ന പരിപാടിയല്ല. അതിനാല്‍ കോര്‍പറേറ്റുകളുടെ കാവലാളാവുക; ജനങ്ങളെ മറക്കുക. അതാണു വിജയത്തിലേക്കുള്ള ഒരേയൊരു പാത. അങ്ങനെയാണ് പ്രമുഖന്‍മാര്‍ പലരും പറഞ്ഞത്.
ബ്രിട്ടനിലെ ഗാര്‍ഡിയന്‍ പക്ഷേ, ആ പാത സ്വീകരിച്ചില്ല. അതു സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തന ശൈലി സ്വീകരിച്ചു. പാനമ പേപ്പറുകള്‍ അടക്കം ഗംഭീര വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നു. 2016 ആയപ്പോഴേക്കും കമ്പനിയുടെ നഷ്ടം 190 ദശലക്ഷം ഡോളര്‍ കവിഞ്ഞിരുന്നു. പക്ഷേ, പിന്നീടുള്ള വര്‍ഷങ്ങളില്‍ നഷ്ടം കുറയുകയാണെന്ന്് കമ്പനി വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം നഷ്ടം നാലിലൊന്നായി കുറഞ്ഞു. അടുത്ത വര്‍ഷം കമ്പനി ലാഭത്തിലേക്കു പ്രവേശിക്കുമെന്നാണു കണക്കുകൂട്ടല്‍.
എന്താണ് ഗാര്‍ഡിയന്റെ വിജയരഹസ്യം? വായനക്കാരുടെ പിന്തുണ. അവര്‍ തങ്ങളുടെ പേജുകള്‍ വായനക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്നു. പത്രത്തെ സഹായിക്കാന്‍ സാമ്പത്തിക പിന്തുണയും തേടുന്നു. ഇപ്പോള്‍ ആറുലക്ഷം പേരാണ് പ്രതിവര്‍ഷം പണം നല്‍കി ഗാര്‍ഡിയനെ സഹായിക്കുന്നത്. വായനക്കാര്‍ നല്ല പത്രങ്ങളുടെ രക്ഷകരാവും എന്നാണ് ഗാര്‍ഡിയന്‍ വെളിപ്പെടുത്തുന്നത്.

Next Story

RELATED STORIES

Share it