ഗായിക നതാലി കോലി അന്തരിച്ചു

വാഷിങ്ടണ്‍: പിതാവ് നാറ്റ് 'കിങ്' കോളിക്കൊപ്പം ചേര്‍ന്നാലപിച്ച അണ്‍ ഫോര്‍ഗറ്റബിള്‍ എന്ന ഗാനമുള്‍പ്പെടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ച നതാലി കോലി (65) അന്തരിച്ചു.
ചൊവ്വാഴ്ച രാത്രി ലോസ്ആഞ്ചലസിലെ ആശുപത്രിയിലാണ് ഗ്രാമിപുരസ്‌കാര ജേതാവായ കോലിയുടെ അന്ത്യമെന്ന് അവരുടെ വക്താവ് അറിയിച്ചു. ദിസ് വില്‍ ബി, ഇന്‍സപ്പറബിള്‍ എന്നീ ഗാനങ്ങളിലൂടെയാണ് ഇവര്‍ പ്രശസ്തിയിലേക്കുയര്‍ന്നത്. അടുത്തിടെ പുതുവല്‍സരരാവിലെ പരിപാടിയുള്‍പ്പെടെ നിരവധി സംഗീതപരിപാടികള്‍ ഇവര്‍ റദ്ദാക്കിയിരുന്നു. 2009ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.
Next Story

RELATED STORIES

Share it