Flash News

ഗായകനെ വേദിയില്‍ വച്ച് കെട്ടിപ്പിടിച്ചു: സൗദി യുവതി അറസ്റ്റില്‍

ഗായകനെ വേദിയില്‍ വച്ച് കെട്ടിപ്പിടിച്ചു: സൗദി  യുവതി  അറസ്റ്റില്‍
X
റിയാദ്: ഗായകനെ വേദിയില്‍ വച്ച് കെട്ടിപ്പിടിച്ച സൗദി യുവതി അറസ്റ്റില്‍. സംഗീത പരിപാടിക്കിടെയാണ് സംഭവം.അറബ് സംഗീതത്തിന്റെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ഗായകന്‍ മജീദ് അല്‍ മൊഹന്‍ദിസിനെയാണ് പരിപാടിക്കിടെ വേദിയിലേക്ക് ഓടിക്കയറിയ യുവതി കെട്ടിപിടിച്ചത്.



ഗായകന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ച് മാറ്റി. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.അന്യ പുരുഷന്‍മാരുമായി പൊതു ഇടങ്ങളില്‍ ഇടപെടാന്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്.അറസ്റ്റു ചെയ്ത സ്ത്രീയെ പൊതുശിക്ഷയ്ക്ക് വിധേയമാക്കാനാണ് തീരുമാനം .
Next Story

RELATED STORIES

Share it