ഗാന്ധിവധം: പുനരന്വേഷണ ഹരജി തള്ളി

മുംബൈ: ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി മുംബൈ ഹൈക്കോടതി തള്ളി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണം വേണമെന്നും ഇതിനായി കമ്മീഷനെ നിയോഗിക്കണമെന്നുമാവശ്യപ്പെട്ട് പങ്കജ് ഫാട്‌നിസ് എന്നയാള്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് കണാദെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. പുതിയ അന്വേഷണ ആവശ്യം സാധൂകരിക്കുന്നതിനുതകുന്ന ഫോറന്‍സിക് തെളിവുകള്‍ തന്റെ പക്കലുള്ളതായി ഹരജിക്കാരന്‍ അവകാശപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it