Flash News

ഗാന്ധിയെ വധിച്ചത് ഗോഡ്‌സെ തന്നെ:പുനരന്വേഷണം വേണ്ട-അമിക്കസ് ക്യൂറി സുപ്രിംകോടതിയില്‍

ഗാന്ധിയെ വധിച്ചത് ഗോഡ്‌സെ തന്നെ:പുനരന്വേഷണം വേണ്ട-അമിക്കസ് ക്യൂറി സുപ്രിംകോടതിയില്‍
X
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ തന്നെയാണെന്നും പുനരന്വേഷണം വേണ്ടെന്നും അമിക്കസ് ക്യൂറി അമരേന്ദ്ര ഷാരന്‍ സുപ്രിംകോടതിയെ അറിയിച്ചു. ഹരജിക്കാരന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.



ഗാന്ധി വധത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അഭിനവ് ഭാരത് ട്രസ്റ്റിയും ഗവേഷകനുമായ പങ്കജ് ഫഡ്‌നീസ് നല്‍കിയ ഹരജിയിലാണ് നടപടി.
മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദ്ര ഷാരന്‍, അഭിഭാഷകരായ സഞ്ചിത് ഗുരു, സമര്‍ഥ് ഖന്ന എന്നിവരെ സുപ്രിംകോടതിയാണ് വിഷയം പരിശോധിക്കാന്‍ അമിക്കസ്‌ക്യൂറിമാരായി നിയോഗിച്ചത്.വധത്തില്‍
വിദേശ രഹസ്യന്വേഷണ ഏജന്‍സിക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ തന്നെയാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാള്‍ ഉതിര്‍ത്ത ഈ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
ഗോഡ്‌സെ അല്ലാതെ മറ്റൊരാള്‍ ഉതിര്‍ത്ത വെടിയുണ്ട ഏറ്റാണ് ഗാന്ധി കൊല്ലപൊട്ടതെന്ന വാദത്തിന് തെളിവില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it