thrissur local

ഗാന്ധിയെ ജാതിവല്‍ക്കരിക്കാന്‍ നീക്കം : 'മതേതരത്വത്തെ തുടച്ചു നീക്കാമെന്ന് ഫാഷിസ്റ്റ് ധാരണ'



തൃശൂര്‍: ഗാന്ധിജിയെ ജാതിവല്‍ക്കരിച്ചാല്‍ മതേതര മനോഭാവത്തെ ഇന്ത്യന്‍ മനസില്‍ നിന്നും തുടച്ച് നീക്കാന്‍ കഴിയുമെന്ന തെറ്റായ ഫാഷിസ്റ്റ് ധാരണയാണ് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത്ഷായിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്. ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കള്‍ അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതും ജാതിയുടെയോ മതത്തിന്റെയോ പേരിലല്ല. ഇന്നത്തെ പല സംഘപരിവാര്‍ നേതാക്കള്‍ക്കും ജാതി പറയാതെ നില്‍ക്കാനാവാത്ത സാഹചര്യമാണ്. അതിന്റെ അപകര്‍ഷതാ ബോധമാണ് ബുദ്ധിമാനായ ബനിയ പരാമര്‍ശത്തിലൂടെ ഗാന്ധിയെ അപമാനിച്ച് അമിത്ഷാ പ്രകടിപ്പിച്ചത്. ഗാന്ധിയുടെ സമുദായം പ്രചരിപ്പിച്ച്, അങ്ങനെ ഗാന്ധിയും മതത്തിെന്റ ആളാണെന്ന് വരുത്താനുള്ള ശ്രമത്തെ ജാതി കൊണ്ട് തന്നെ നേരിടേണ്ടി വരും. അമിതാഷായുടെ മതമേത് എന്ന ചോദ്യവും ഉന്നയിക്കപ്പെടാം. ജൈനമത വിശ്വാസി  എങ്ങനെ ഹിന്ദുവിെന്റ നേതാവാകുമെന്നത് ചരിത്രത്തിലെ വൈരുദ്ധ്യതയാണ്. ഈ വൈരുദ്ധ്യത്തിലാണ് ഇന്ത്യന്‍ അസഹിഷ്ണുതയുടെ പുതിയ മുഖം കാണുന്നന്നും വടക്കേടത്ത് പ്രസ്താവനയില്‍ പറഞ്ഞു
Next Story

RELATED STORIES

Share it