malappuram local

ഗാന്ധിഭാരതത്തില്‍ ഹിംസയും അസഹിഷ്ണുതയും പെരുകുകയാണെന്ന് യു കെ കുമാരന്‍



എടപ്പാള്‍: ഗാന്ധി ഭാരതത്തില്‍ ഹിംസയും അസഹിഷ്ണുതയും പെരുകുകയാണെന്ന് സാഹിത്യകാരന്‍ യു —കെ കുമാരന്‍ പറഞ്ഞു. എടപ്പാളില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ അവാര്‍ഡ് ഫൈസല്‍ എളേറ്റിലിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം. ഗാന്ധിജി ഉദാരമായ ജനാധി പത്യങ്ങളെയും അഹിംസയില്‍ പുലരുന്ന നല്ല രാജ്യവുമായാണ് ഭാരതത്തെ കണ്ടത്. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ ഹിംസയും, അസഹിഷ്ണുതയും പെരുകുന്ന ഭാരതമായി ഇന്ത്യ മാറിയെന്നും ഈ സാഹചര്യത്തിലാണ് ശിഹാബ് തങ്ങളെ പോലുള്ളവരുടെ പ്രസക്തി സമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ടത്. അദ്ദേഹം പറഞ്ഞു.  ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ്് എ —പി ഉണ്ണികൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. റിലീഫ് സെല്ല് പ്രസിഡന്റ്  വി—കെ—എ മജീദ് അധ്യക്ഷനായി. കഥാകൃത്ത് പി സുരേന്ദ്രന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. മുസ്്‌ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കോക്കൂര്‍ , ഗാന രചയിതാവ് കാനേഷ് പുനൂര്‍, കെ പി മുഹമ്മദലി ഹാജി, സി രവീന്ദ്രന്‍, അബ്ദുറഹ്മാന്‍ മുസ്്‌ല്യാര്‍, എന്‍ —എ കാദര്‍, കെ ഇസ്മായില്‍, മുഹമ്മദ് കുട്ടി എടപ്പാള്‍, ബുഷറ ജലീല്‍, കെ —വി ബാവ, കരിമ്പില്‍ കുഞ്ഞിപ്പ ഹാജി, ടി ഫാസില്‍, പി പി മുഹമ്മദ് ആരിഫ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it