Pathanamthitta local

ഗാന്ധിഭവനെപ്പോലുള്ള സ്ഥാപനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നു: മന്ത്രി കെ രാജു

പത്തനംതിട്ട: എല്ലാ വിഭാഗം ജനങ്ങളെയും സംരക്ഷിക്കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അതിന് പരിമിതികളുണ്ട്. ഈ പരിമിതികള്‍ നിലനില്‍ക്കുമ്പോഴാണ് ഗാന്ധിഭവനെപ്പോലുള്ള സ്ഥാപനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നതെന്ന് വനംമൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. വടശ്ശേരിക്കരയില്‍ ഗാന്ധിഭവന്‍ ആരംഭിക്കുന്ന സ്‌നേഹഗ്രാമത്തിന്റെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആശീര്‍വാദങ്ങള്‍ ഏറ്റുവാങ്ങിയ സേവനകേന്ദ്രമാണ് ഗാന്ധിഭവന്‍.  നാട്ടിലെ നിരാലംബര്‍ക്കും, നിരാശ്രയര്‍ക്കും ആശ്വാസമായ ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങള്‍ സമാന സ്ഥാപനങ്ങള്‍ മാതൃകയാക്കണമെന്നു പറഞ്ഞ മന്ത്രി ഗാന്ധിഭവന്റെ സ്‌നേഹഗ്രാമത്തിന് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിച്ചു.  മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സ്‌നേഹഗ്രാമം പ്രൊജക്ടിന്റെയും ചെയര്‍മാന്‍ സ്വാമി ഡോ. സുനില്‍ദാസ് ശിലാദാനവും വടശ്ശേരിക്കര, മലയാലപ്പുഴ പഞ്ചായത്തുകളിലെ 50 കിടപ്പുരോഗികള്‍ക്ക് ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ നിര്‍ധനര്‍ക്കുള്ള പ്രതിമാസ ഭക്ഷ്യധാന്യ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി നിര്‍വ്വഹിച്ചു. ഡോ. അടൂര്‍ രാജന്‍, സി എസ് മോഹനന്‍, എലിസബത്ത് അബു, മണിയാര്‍ രാധാകൃഷ്ണന്‍, കെ ജയലാല്‍, അഡ്വ. ലിഞ്ചു  അനില്‍, അജേഷ് മണപ്പാട്ട്, സുജാത അനില്‍, മലയാലപ്പുഴ ശശി, രാജമ്മ പുഷ്പാംഗദന്‍, എബ്രഹാം ജോണ്‍, ടി എസ് ചന്ദ്രപ്രസാദ്, നടന്‍ ടി പി മാധവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it