Alappuzha local

ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസപരിപാടി എല്ലാ സ്‌കൂളുകളിലും



ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസപരിപാടി ഈ വര്‍ഷം എല്ലാ സ്‌കൂളുകളിലും നടത്താന്‍ തീരുമാനിച്ചു.ഈ അദ്ധ്യയന വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ പരിപാടികളുടെ നട—ത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി കളക്‌ട്രേറ്റില്‍ ജില്ലാ കളക്ടര്‍ വീണ എന്‍ മാധവന്‍ ആധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ജൂണ്‍ 17 ന് ഡിഇഒ തലത്തിലും 24 ന് എഇഒ തലത്തിലും നടക്കുന്ന പ്രഥമാദ്ധ്യാപക യോഗത്തില്‍ ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ സമിതി ഭാരവാഹികള്‍ പങ്കെടുക്കും.   വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍-ചാര്‍ജ് മുഹമ്മദ്കുഞ്ഞ്, ജില്ലയിലെ എഇഒ, ഡിഇഒമാര്‍, ചുനക്കര ജനാര്‍ ദ്ദനന്‍ നായര്‍, രവി പാലത്തുങ്കല്‍, രമാദേവി, സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it