Flash News

ഗാന്ധിജിയെ കൊന്നത് മഹത് കൃത്യം;ആര്‍എസ്എസ് നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് മഹത് കൃത്യമെന്ന് വിശേഷിപ്പിച്ച ആര്‍എസ്എസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ആര്‍.എസ്.എസിന്റെ ജില്ലാ നേതൃപദവി വഹിച്ചിരുന്ന നിവേദ്യം രാമചന്ദ്രനാണ് ഗാന്ധി വധത്തെ മഹത്കൃത്യമെന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടിരിക്കുന്നത്. ആ കൊല നേരത്തെ ആയിരുന്നുവെങ്കില്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമായേനെയെന്നും പോസ്റ്റില്‍ പറയുന്നു. സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന കമ്മറ്റി അംഗം തുടങ്ങി നിരവധി സംഘപരിവാര്‍ സമിതികളില്‍ അംഗമായിരുന്ന രാമചന്ദ്രന്‍ ഗോഡ്‌സെയോട് ആരാധനയാണുള്ളതെന്നും ഗാന്ധി വധം ഒരു കൊലപാതകമായി തനിക്ക് കാണാനാകില്ലെന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എനിക്ക് ''നാഥുറാം...
വിനായക് ഗോഡ്‌സേ'' യോട് ആരാധനയാണുള്ളത്..
തികഞ്ഞ ആരാധന..
ഒപ്പം ഒരു ചെറിയ പരിഭവവും..
ആ കൊല...(കൊലയെന്നേ വിളിക്കൂ..അതൊരിക്കലും പാതകമല്ല..)
കുറച്ചു വര്‍ഷങ്ങള്‍ നേരത്തേ ചെയ്തിരുന്നെങ്കില്‍...
നേതാജി...നമ്മോടൊപ്പം ഉണ്ടായിരുന്നേനെ...
നെഹ്‌റു ..കുടുംബം അപ്രസക്തമായേനെ..
ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു...
ഭാരതം..ഹിന്ദു രാഷ്ട്രമായിരുന്നേനെ...
ഗോമാതാവ്...ദേശീയ മൃഗമായേനെ..ഗോവധ നിരോധനം നടപ്പായേനെ..
വൈകിയാണെങ്കിലും ആ മഹദ് കൃത്യം ചെയ്ത അങ്ങയോട് കടപ്പെട്ടിരിക്കുന്നു ഭാരതം..
ഭാരതം ഇങ്ങനെയെങ്കിലും നിലനില്ക്കുന്നത് താങ്കളുടെ ആ ത്യാഗത്താലാണ്...
ഭാരതത്തിന്റെ വീരപുത്രന്‍ വീര ബലിദാനി നാഥുറാം വിനായക് ഗോഡ്‌സേയുടെ ജന്മദിനമാണിന്ന്...

https://www.facebook.com/photo.php?fbid=2384646778213929&set=a.1001103039901650.1073741828.100000058895504&type=3&theater
Next Story

RELATED STORIES

Share it