Flash News

ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ഒരു മാസം മുന്‍പേ ആചരിച്ച് കോണ്‍ഗ്രസ്

ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ഒരു മാസം മുന്‍പേ ആചരിച്ച് കോണ്‍ഗ്രസ്
X
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനം ഒരു മാസം മുന്‍പേ ആചരിച്ച് കോണ്‍ഗ്രസ്. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പട്ടം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയാണ് ജനുവരി 30ന് ആചരിക്കാറുള്ള ഗാന്ധിയുടെ രക്തസാക്ഷി ദിനം ഡിസംബര്‍ 30 ആയ ഇന്ന് ആചരിച്ചത്.  ഗാന്ധിജിയുടെ ചിത്രം വച്ച് വിളക്ക് കൊളുത്തി ഹാരാര്‍പ്പണവും നടത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തസാക്ഷി ദിനാചരണം നടത്തിയത്.

ഇന്ന് രാവിലെ പേരൂര്‍ക്കട ജംഗ്ഷനില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ പാര്‍ട്ടി ബ്ലോക്ക് പ്രസിഡന്റ് മണ്ണാമൂല രാജന്റെ നേതൃത്വത്തിലായിരുന്നു ദിനാചരണം. പതിവില്ലാതെ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തി വച്ചിരിക്കുന്നത് കണ്ട നാട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് രക്തസാക്ഷി ദിനാചരണമാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞത്. പിന്നീട് രക്തസാക്ഷി ദിനം ഇന്നലെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് അബദ്ധം പറ്റിയെന്ന് നേതാക്കള്‍ക്ക് മനസിലായത്.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംഭവം നാണക്കേടായതോടെ അണികളെ വിട്ട് ഫ്‌ളക്‌സും ഗാന്ധിജിയുടെ ചിത്രവും വിളക്കും എടുത്തു മാറ്റിച്ച് നേതാക്കള്‍ തടിതപ്പി. സംഭവം അന്വേഷിക്കാന്‍ ഡിസിസിയെ ചുമതലപ്പെടുത്തിയതായി കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it