ഗാന്ധിജിയുടെ പേരില്‍ 100 രൂപാ നാണയം

മലപ്പുറം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരില്‍ 100 രൂപയുടെ നാണയം റിസര്‍വ് ബാങ്ക് പുറത്തിറക്കി. ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നു തിരിച്ചുവന്നതിന്റെ 100ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കാണു നാണയം പുറത്തിറക്കിയത്. 1915ലാണു  ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നു തിരിച്ചുവന്നത്. ഇതിന്റെ 100ാം വര്‍ഷം 2015ല്‍ പൂര്‍ത്തിയായെങ്കിലും നാണയം ഇറക്കുന്നത് 2018ലാണ്. 2800 രൂപയാണ് ഇതിന്റെ ബുക്കിങ് വില.
ബുക്കിങ് സമയം നേരത്തെ അവസാനിച്ചിട്ടുണ്ട്. ഈ നാണയത്തില്‍ 50 ശതമാനം വെള്ളിയും 40 ശതമാനം കോപ്പറും അഞ്ചു ശതമാനം നിക്കല്‍, അഞ്ചു ശതമാനം സിങ്ക് എന്നിവയാണ് അടങ്ങിയിട്ടുള്ളത്. മലപ്പുറം തൃപ്പനച്ചി എയുപി സ്‌കൂള്‍ സാമൂഹികശാസ്ത്ര അധ്യാപകന്‍ എം സി അബ്ദുല്‍ അലിയാണു നാണയങ്ങളുടെ സമ്പാദകന്‍.
Next Story

RELATED STORIES

Share it