Idukki local

ഗാന്ധിജയന്തി വാരാഘോഷം : ജില്ലയില്‍ വിപുലമായ പരിപാടികള്‍



ഇടുക്കി: ഗാന്ധിജയന്തി വാരാഘോഷം ജില്ലയില്‍ നാളെ മുതല്‍ എട്ടുവരെ വിപുലമായ പരിപാടികളോടെ ആചരിക്കും. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഗാന്ധിയന്‍ സംഘടനകള്‍, സാമൂഹ്യസാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ എന്നിവയുടെയും ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ലഹരി വിരുദ്ധ സന്ദേശ പ്രചാരണ പരിപാടികള്‍, കൂട്ടയോട്ടം, പ്രതിജ്ഞയെടുക്കല്‍, പുഷ്പാര്‍ച്ചന തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് കളക്‌ട്രേറ്റില്‍ ചേര്‍ന്ന വാരാചരണ കമ്മിറ്റി യോഗം വിവിധ വകുപ്പുകളുടെ നേത്യത്വത്തില്‍ നടക്കുന്ന പരിപാടികളെക്കറിച്ചു ചര്‍ച്ചചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തില്‍ ഒക്‌ടോബര്‍ രണ്ടിന് പ്രതേ്യക ഗ്രാമസഭകള്‍ ചേരും. വിവിധ പദ്ധതികള്‍ സംബന്ധിച്ച അവലോകനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഗാന്ധി അനുസ്മരണ സമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ താലൂക്കിലും വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ജനത്രിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം, പ്രതിജ്ഞയെടുക്കല്‍ എന്നീ പരിപാടികള്‍ നടക്കും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഔപചാരിക ജില്ലാതല ഉദ്ഘാടനം മൂന്നിന് രാവിലെ 10ന് കഞ്ഞിക്കുഴി ഗവ. ഹൈസ്‌കൂളില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപി നിര്‍വഹിക്കും. വന്യജീവി വാരാഘോഷത്തി െന്റ ഭാഗമായി വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കുള്‍,കോളെജ് വിദ്യാര്‍ഥികള്‍ക്കായി കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ ഒക്‌ടോ. രണ്ട്, മൂന്ന് തിയ്യതികളില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it