ഗാന്ധിജയന്തി ദിനത്തില്‍ റെയില്‍വേ മാംസം വിളമ്പില്ല

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ ഗാന്ധിജയന്തി ദിനം സസ്യാഹാര ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഒക്‌ടോബര്‍ 2ന് റെയില്‍വേയില്‍ സസ്യാഹാരം മാത്രമേ ലഭ്യമാക്കുകയുള്ളൂ. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് റെയില്‍വേ ബോര്‍ഡ് എല്ലാ  സോണുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
2018, 2019, 2020 എന്നീ വര്‍ഷങ്ങളിലാണ് റെയില്‍വേ ഒക്ടോബര്‍ 2 സസ്യാഹാര ദിനമായി ആചരിക്കുന്നത്. സസ്യാഹാരത്തിന്റെ പ്രമുഖ പ്രചാരകനായിരുന്നു മഹാത്മാഗാന്ധിയെന്നും അതിനാലാണ് അദ്ദേഹം ജനിച്ച ദിവസം സസ്യാഹാര ദിനമായി ആചരിക്കുന്നതെന്നുമാണ് റെയില്‍വേയുടെ അവകാശവാദം. ദണ്ഡിയാത്രയെ അനുസ്മരിച്ച് മാര്‍ച്ച് 12 മുതല്‍ സബര്‍മതി സ്‌റ്റേഷനില്‍ നിന്ന് ഉപ്പ് ചാക്കുകള്‍ സംഭരിച്ച പ്രത്യേക ട്രെയിനുകള്‍ സ്വഛത എക്‌സ്പ്രസ് എന്ന പേരില്‍ ഗാന്ധിയുടെ സമരങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കും യാത്ര തിരിക്കും. അതേസമയം, ഗാന്ധിജിയുടെ പേര് ഉപയോഗിച്ച് രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ആര്‍എസ്എസിന്റെ പുതിയ ശ്രമമാണ് നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it